ന്യൂയോർക്ക്: കഴിഞ്ഞ ദിവസം ശ്രിലങ്കയിലുണ്ടായ ഭീകരാക്രമണത്തെ മലയാളികൾ വളരെ ഞെട്ടലോടെയാണ് കേട്ടത്. അതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ന്യൂയോർക്കിലുള്ള ഒരുപറ്റം മലയാളികളായ മത സാമുദായിക നേതാക്കന്മാരെയും, സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ മുന്നിട്ടു നിൽക്കുന്ന നേതാക്കന്മാരെയും കോർത്തിണക്കി ഭീകരവാദം എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു ചർച്ച എ വണ്‍ ടിവി യുഎസ്എ സംഘടിപ്പിക്കുന്നു. ഈ എപ്പിസോഡ് ശനിയാഴ്ച വൈകുന്നേരം അഞ്ചിനും ഒൻപതിനും സംപ്രക്ഷേപണം ചെയ്യുന്നതുമാണ് .
അമേരിക്കയിലെ മലയാളികളായ സാധാരണ മനുഷ്യർക്ക് അവരുടെ വിചാരങ്ങളും അഭിപ്രായങ്ങളും ദൃശ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുവാനുള്ള അവസരമാണ് എ വണ്‍ ടിവി ഒരുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: എ വണ്‍ ടിവി : 917 868 6960
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം