വാഷിംഗ്ടണ്‍ ഡിസി: മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന യുണൈറ്റഡ് നേഷൻസ് യുഎസ് അംബാസിഡറായി ഇപ്പോൾ കാനഡയിൽ യുഎസ് അംബാസഡറായ കെല്ലി നൈറ്റ് ക്രാഫ്റ്റിനെ നോമിനേറ്റ് ചെയ്യുമെന്ന് വൈറ്റ് ഹൗസ് സൂചന നൽകി.
അടുത്ത ആഴ്ച തന്നെ ട്രംപിന്റെ ഔദ്യോഗിക നോമിനേഷൻ ഉണ്ടാകും. നിക്കി ഹെയ്ലി രാജിവച്ചതിനുശേഷം പല പേരുകളും ഈ സ്ഥാനത്തേക്ക് ഉയർന്നുവന്നുവെങ്കിലും കെല്ലിയെ നോമിനേറ്റു ചെയ്യുന്നതിനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്.
കെല്ലിക്ക് സെനറ്റ് അംഗീകാരം ലഭിക്കുന്നതിന് വലിയ കടന്പ കടക്കേണ്ടി വരുമെന്നാണ് സൂചന. കാബിനറ്റ് റാങ്കിലുള്ള യുഎൻ അംബാസിഡറെ സൂഷ്മ പരിശോധനയ്ക്കും ഇന്റർവ്യുവിനുശേഷമേ നിയമിക്കാനാവൂ എന്ന് ഡമോക്രാറ്റിക് പാർട്ടി അംഗങ്ങൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മുൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെതർ നോററ്റിനെ ഈ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുന്നതിനുള്ള ട്രംപിന്റെ താൽപര്യം വിഫലമാവുകയായിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ