ഐസക് പുലിപ്ര, ആന്റണി തേവർപാടം, ജോണ് മാതണ്ട എന്നിവർ ഉയിർപ്പു തിരുനാൾ, വിഷു ആശംസകൾ നേർന്നു. ഡോ. സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത് ന്ധമ’ എന്ന അക്ഷരത്തിൽ വളരെ രസപ്രദമായ കവിതാശകലം ആലപിച്ചു.
ഫിഫ്റ്റി പ്ലസ് കുടുംബാംഗങ്ങളായ അന്നക്കുട്ടി കണ്ണംകുളം, മാതണ്ട കൂട്ടക്കര എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മൗനപ്രാർഥന നടത്തി. ഇടവേളയ്ക്കുശേഷം കേരള തനിമയിൽ സമ്യദ്ധമായി തയാറാക്കിയ ഈസ്റ്റർ, വിഷു അത്താഷം ആസ്വദിച്ചു. ഈ വർഷം ജൂലൈ മാസത്തിൽ നടത്തുന്ന സമ്മർ വാരാന്ത്യ സെമിനാറിനെപ്പറ്റിയുള്ള വിവരങ്ങൾ നൽകി. സേവ്യർ ഇലഞ്ഞിമറ്റം ഈ ഈസ്റ്റർ-വിഷു ആഘോഷത്തിൽ പങ്കെടുത്ത ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങൾക്ക് നന്ദി പറഞ്ഞു.
റിപ്പോർട്ട്: ജോർജ് ജോണ്