കുവൈത്ത്: കുവൈത്തിൽ ഇരുപത്തിയഞ്ചു പ്രവർത്തന വർഷങ്ങൾ പൂർത്തിയാക്കിയ കെഎംആർഎം, രജത ജൂബിലിവർഷ ആഘോഷങ്ങളുടെ ഭാഗമായി ഒട്ടനവധി പുതുമകളോടെ അവതരിപ്പിക്കുന്ന പ്രഥമ മെഗാ കാർണിവലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
കുവൈറ്റ് ആർദിയാ അൽ ജവാഹറ ഓപ്പണ്‍ ടെന്റിലെ മാർ ഈവാനിയോസ് നഗറിൽ ഏപ്രിൽ 26നു രാവിലെ എട്ടു മുതൽ അഞ്ചു വേദികളിലായി കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന വിനോദ പ്രദങ്ങളായ വിവിധ മേളകളാണ് അരങ്ങേറുന്നത്.
നാടൻ ഫുഡ് ഫെസ്റ്റിവൽ, ലൈവ് കുക്കറി ഷോ, കുട്ടികൾക്ക് ആർത്തുല്ലസിക്കാൻ സാഹസികത തുളുന്പുന്ന കാർണിവൽ റയിഡുകളും കുതിരസവാരിയും, വരയുടെ സൗന്ദര്യവുമായി കലാകാര·ാർ ഒരുക്കുന്ന ആർട്സ് കോർണറുകൾ, ഫോട്ടോഗ്രാഫി മത്സരം, പാചക മത്സരം, പെനാൽട്ടി ഷൂട്ട് ഒൗട്ട്, ചെസ് മത്സരം, ഉല്ലാസകരമായ കലാകായിക മത്സരമേള, വിസ്മയങ്ങളുമായി മാജിക് ഷോ, മോട്ടോർ ഷോ, മുപ്പതിൽപരം കലാകാര·ാരും നിരവധി ഗായകരും ഒന്നു ചേർന്നൊരുക്കുന്ന സംഗീത വിസ്മയ വിരുന്ന് തുടങ്ങിയവ കാർണിവലിനെ വർണാഭമാക്കും. 63 ഭാഷകളിൽ ഒരേ സമയം പാടി ലോക റിക്കോർഡിന് അർഹയായ പൂജ പ്രേമിന്റെ നിറസാന്നിദ്ധ്യം ഈ മഹാ മേളയുടെ സവിശേഷത യായിരിക്കും. പ്രവേശനം സൗജന്യമാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ