ലണ്ടൻ: ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ മരണമടഞ്ഞവരുടെ ആത്മാക്കളുടെ നിത്യശാന്തിക്കും ബന്ധുക്കൾക്കും ലോകസമാധാനത്തിനും വേണ്ടി മരിയൻ മിനിസ്ട്രിയുടേയും മരിയൻ പത്രത്തിന്േറയും ആഭിമുഖ്യത്തിൽ ഏപ്രിൽ 28നു പ്രത്യേക പ്രാർഥനകളും അനുസ്മരണ ബലികളും നടക്കും.
അന്നേദിവസം മരിയൻ മിനിസ്ട്രിയുടേയും മരിയൻ പത്രത്തിന്േറയും അഭ്യുദയ കാംക്ഷികളായ വൈദീകർ ലോകത്തിന്റെ വിവിധ പള്ളികളിൽ വിശുദ്ധ കുർബാന അർപ്പിച്ച് ശ്രീലങ്കൻ ജനതക്കുവേണ്ടി പ്രാർഥിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ വൈദീകരും വിശ്വാസികളും അവർ ആയിരിക്കുന്ന സ്ഥലങ്ങളിൽ ഇരുന്ന് ഞായറാഴ്ചയിലെ ഈ പ്രത്യേക പ്രാർഥനയിൽ പങ്കുചേരണമെന്ന് മരിയൻ മിനിസ്ട്രി സ്പിരിച്വൽ ഡയറക്ടറും മരിയൻ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ഫാ. റ്റോമി എടാട്ട് അഭ്യർഥിച്ചു.
റിപ്പോർട്ട്: ജെഗി ജോസഫ്
ശ്രീലങ്കയിലെ സ്ഫോടനം: മരിയൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർഥനകൾ ഞായറാഴ്ച
10:37 PM Apr 24, 2019 | Deepika.com