ദുബായ്: ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പായ മർകസ് നോളജ് സിറ്റി പ്രവർത്തനസജ്ജമായി. കോഴിക്കോട് കൈതപ്പൊയിലിൽ 125 ഏക്കർ ഭൂമിയിൽ യാഥാർഥ്യമാകുന്ന പദ്ധതിയുടെ വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനങ്ങൾ ഈ വർഷം നടക്കും. വിദ്യാഭ്യാസത്തിന് ഉൗന്നൽനൽകി വിഭാവനം ചെയ്ത ഈ നഗരം കേരളത്തിലെ ശ്രദ്ധേയമായ സാംസ്കാരിക, ആവാസ കേന്ദ്രമായി മാറും. 30 ലക്ഷം ചതുരശ്രയടിയിൽ 3000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ 25,000 പേർക്ക് തൊഴിൽ ലഭ്യമാകും.
2014ൽ തുടങ്ങിയ മർകസ് ലോ കോളജാണ് പദ്ധതിയുടെ ഭാഗമായി പ്രവർത്തനമാരംഭിച്ച ആദ്യ സംരംഭം. തുടർന്ന് സംസ്ഥാനത്തെ ആദ്യ യുനാനി മെഡിക്കൽ കോളജ്, പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ഇൻ കോമേഴ്സ്, ഐഡൽ സ്കൂൾ ഓഫ് ലീഡർഷിപ്പ്, കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, മലൈബാർ ഫൗണ്ടേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റ്, ക്യൂൻസ്ലാന്റ് ഫോർ വുമണ്‍ എഡ്യൂക്കേഷൻ എന്നീ സ്ഥാപനങ്ങളും നോളജ് സിറ്റിയിൽ ആരംഭിച്ചു.
അതിനൂതന പാഠ്യപദ്ധതിയും ആധുനിക സൗകര്യങ്ങളും ഉൾകൊള്ളുന്ന അലിഫ് ഗ്ലോബൽ സ്കൂളിലേക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞു. വരുന്ന ജൂണിൽ ഉദ്ഘാടനം നടത്തും. ആരോഗ്യ രംഗത്ത് ആധുനിക സൗകര്യത്തോടെ പാരന്പര്യ, യുനാനി, ആയുർവേദ ചികിത്സക്ക് ഉൗന്നൽ നൽകി തുടക്കം കുറിച്ച ടൈഗ്രിസ് വാലി വെൽനസ് സെന്റർ ഏപ്രിലിൽ ഉദ്ഘാടനം ചെയ്യും. ഇംതിബിഷ് ഹെൽത്ത് കെയറിന്റെ ആഭിമുഖ്യത്തിലുള്ള ടൈഗ്രിസ് വാലിയിൽ ഹോളിസ്റ്റിക് റെജിമെന്റൽ തെറാപ്പികൾ, പൂരിഫിക്കേഷൻ തെറാപ്പി, ഫിസിയോ തെറാപ്പി, ന്യൂറോ റിഹാബിലിറ്റേഷൻ, 20ൽപ്പരം വെൽനസ് പാക്കേജുകൾ, ഫിറ്റ്നസ്, മെഡിറ്റേഷൻ, ജോഗിംഗ് ട്രാക്ക് തുടങ്ങി മികച്ച സൗകര്യങ്ങൾ ലഭ്യമാണ്. സ്റ്റാർ ഹോട്ടലിന്റെ ഉദ്ഘാടനം വരുന്ന ഒക്ടോബറിൽ നടക്കും.
എല്ലാ നിർമിതികളും പൂർത്തിയാക്കി 2020 മാർച്ചിൽ മർകസ് നോളജ് സിറ്റി നാടിന് സമർപ്പിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കൾച്ചറൽ സെന്റർ ഉദ്ഘാടനം ചെയ്തുകൊണ്ടായിരിക്കും പദ്ധതിയുടെ സമർപ്പണ സമ്മേളനം. ലോകസാംസ്കാരിക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന മനോഹരമായ ശിൽപചാരുതയിൽ നിർമിക്കുന്ന കൾച്ചറൽ സെന്റർ ടാലൻമാർക് ഡെവലപ്പേഴ്സിന്റെ നേതൃത്വത്തിലാണ് വരുന്നത്. അൻപതിലേറെ വ്യത്യസ്ത വിഭാഗങ്ങളിലായി നൂറ്റൊന്‍പത് വ്യാപാരകേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന അറേബ്യൻ പൗരാണിക മാതൃകയിലുള്ള സൂക്ക് കൾച്ചറൽ സെന്ററിന്റെ മുഖ്യ ആകർഷണമാണ്. സ്പിരിച്വൽ എൻക്ലൈവ്, ലൈബ്രറി ആൻഡ് മ്യൂസിയം, ഓഡിറ്റോറിയം, പെർഫോമൻസ് തിയേറ്റർ, റിസർച്ച് സെന്റർ എന്നിവയും കൾച്ചറൽ സെന്ററിന്റെ ഭാഗമായുണ്ടാകും.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള