ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ സോർഡ്സ് കുർബാന സെന്ററിൽ നാലാം ഞായറാഴ്ചകളിലും വി. കുർബാന ആരംഭിക്കുന്നു. ഏപ്രിൽ 28 ഞായറാഴ്ച മുതൽ എല്ലാ നാലാം ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് 1.30 നു ബാൽബ്രിഗൻ സെന്റ് പീറ്റർ ആന്റ് പോൾ ദേവാലയത്തിൽ വി. കുർബാന ഉണ്ടായിരിക്കും.
മാസത്തിലെ ഒന്നും രണ്ടും മൂന്നും ഞായറാഴ്ചകളിൽ പതിവു പോലെ റിവർവാലി സെന്റ് ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് വി. കുർബാന ഉണ്ടായിരിക്കും. വിശ്വാസ പരിശീലന ക്ലാസുകൾ എല്ലാ ഒന്നും മുന്നും ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനക്ക് ശേഷമാണു നടത്തപ്പെടുന്നത് .
പുതുതായി നാലാം ഞായറാഴചകളിൽ വിശുദ്ധ കുർബാന ആരംഭിക്കുന്ന ദേവാലയത്തിന്റെ അഡ്രസ്:
Saints Peter & Paul's Church
Dublin St, Balbriggan, Co. Dublin
https://goo.gl/maps/R4y3SG3T6nGnX3t16
റിപ്പോർട്ട്: ജെയ്സണ് ജോസഫ്
സോർഡ്സ് കുർബാന സെന്ററിൽ നാലാം ഞായറാഴ്ചകളിൽ വി. കുർബാന ആരംഭിക്കുന്നു
10:32 PM Apr 24, 2019 | Deepika.com