സ്റ്റോക്ക് ഓണ്‍ ട്രെൻഡ:് സ്റ്റോക്ക് ഓണ്‍ ട്രെൻഡ് കെസിഎ പാർലമെന്റ് ഇലക്ഷനും വിഷു, ഈസ്റ്റർ ആഘോഷവും ഏപ്രിൽ 27 ശനിയാഴ്ച 6ന് ബ്രഡ് വെൽ കമ്യൂണിറ്റി സെൻട്രലിൽ വച്ചു നടത്തപ്പെടുന്നു. പ്രസിഡന്റ് ജോസ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സെക്രട്ടറി അനിൽ പുതുശേരി വാർഷിക റിപ്പോർട്ട്, ട്രഷർ ജ്യോതിസ് ജോസഫ് വാർഷിക കണക്ക്, തുടർന്നു സ്കൂൾ ഓഫ് കെസിഎയുടെ ടീച്ചർ ദർശിക കാർത്തിക്കിന്റെ ശിക്ഷണത്തിൽ കുരുന്നകളുടെ നൃത്തനാട്യനടന്ന വിസ്മയം, കലാഭവൻ നെസിന്റെ കോറിയോഗ്രാഫിൽ കുട്ടികളുടെ ഡാൻസും തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും കണ്ണഞ്ചിപ്പിക്കുംവിധം കലാപ്രകടനങ്ങൾ അരങ്ങേറും.
സ്റ്റോക്ക് ഓണ്‍ ട്രെൻഡിൽ മുഴുവൻ മലയാളികളും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സ്റ്റോക്ക് തീയറ്റേഴ്സിന് ഈ വർഷത്തെ ഏറ്റവും പുതിയ നാടകം ജീവിതം സാക്ഷി അരങ്ങേറുന്നു. രുചിയുടെ നിറക്കൂട്ടായ യുകെയിലെ പ്രമുഖ കാറ്ററിംഗ് കന്പനി അണിയിച്ചൊരുക്കുന്ന നാടൻ സദ്യയും തുടർന്ന് സംഘടനാ തെരഞ്ഞെടുപ്പും നടക്കപ്പെടും. ഈ പരിപാടി ഒരു വന്പിച്ച വിജയമാക്കി തീർക്കുവാൻ കെസിഎ എക്സിക്യൂട്ടീവ് എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.
റിപ്പോർട്ട്: സോബിച്ചൻ കോശി
സ്റ്റോക്ക് ഓണ്‍ ട്രെൻഡ് കെസിഎ പാർലമെന്റ് ഇലക്ഷനും വിഷു, ഈസ്റ്റർ ആഘോഷവും ശനിയാഴ്ച
10:30 PM Apr 24, 2019 | Deepika.com