ഡാളസ്: മാർത്തോമ സഭയുടെ ക്രമീകരണം അനുസരിച്ചു മൂന്നുവർഷത്തെ ശുശ്രുഷയ്ക്കുശേഷം നാട്ടിലേക്കു മടങ്ങിപ്പോകുന്ന നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന കൗണ്‍സിൽ അംഗവും, മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് കാരോൾട്ടണ്‍ ഇടവക വികാരിയുമായിരുന്ന റവ. വിജു വർഗീസിനും കുടുംബത്തിനും ഇടവകയുടെ നേതൃത്വത്തിൽ സമുചിതമായ യാത്രയയപ്പു നൽകി.
റവ. മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ഏപ്രിൽ 21 ഞായറാഴ്ച ശുശ്രുഷാനന്തരം കൂടിയ സമ്മേളനത്തിൽ ഇടവക വൈസ് പ്രസിഡൻറ് ജേക്കബ് സൈമണ്‍, സെക്രട്ടറി പ്രകാശ് എബ്രഹാം, വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ഷേർളി എബ്രഹാം, സജു കോര, ഈപ്പൻ വർഗീസ്, ബിജി മാത്യു, ആശാ തോമസ്, ഫെബാ ജേക്കബ് എന്നിവർ യാത്രാമംഗളങ്ങൾ നേർന്ന് സംസാരിച്ചു. സജി പള്ളിക്കൽ പ്രാരംഭ പ്രാർഥന നടത്തി. ഇടവകയുടെ സ്നേഹോപകാരം ട്രസ്റ്റിമാരായ ബായ് എബ്രഹാം, ജോർജ് തോമസ് എന്നിവർ ചേർന്ന് സമർപ്പിച്ചു.
ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നേറ്റിവ് അമേരിക്ക മിഷൻ, മീഡിയ കമ്മറ്റി എന്നിവയുടെ കണ്‍വീനറായും, ഡാളസിലെ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് എക്സിക്യൂട്ടിവ് കമ്മറ്റി അംഗമായും പ്രവർത്തിച്ചു. മാവേലിക്കര സ്വദേശിയായ റവ. വിജു വർഗീസ് അറിയപ്പെടുന്ന ചിത്രകാരൻ കൂടിയാണ്. പല വിദേശരാജ്യങ്ങളിലും അദ്ദേഹം വരച്ച ചിത്രങ്ങളുടെ പ്രദർശനം നടന്നിട്ടുണ്ട്.
തേവലക്കര സ്വദേശിയായ ഷെറിൻ മെർലി വിജുവാണ് ഭാര്യ. വിദ്യാർഥികളായ ഡെന്നിസ്, ഡെറിൽ എന്നിവരാണ് മക്കൾ.
റിപ്പോർട്ട്: ഷാജി രാമപുരം