റോക്ക്ലാന്‍ഡ്: റോക്ക്ലാന്‍ഡ് സെന്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തിൽ വി. നോന്പിലെ 36-ാം ഞായറാഴ്ച കാതോലിക്കാദിനം ആഘോഷിച്ചു. ഏപ്രിൽ 7 ഞായറാഴ്ച വി. കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ. ഫാ. ഡോ. രാജു വർഗീസ് അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പിന്റെ ആമുഖത്തോടുകൂടിയ യോഗത്തിൽ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ അഭി. യാക്കൂബ് മാർ ഐറേനിയോസ് മുഖ്യസന്ദേശം നൽകി.
മലങ്കര ഓർത്തഡോക്സ് സഭ, സ്വയംഭരണവും സ്വയം ശീർഷകത്വവുമുള്ള ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിലുള്ള സ്വതന്ത്ര സഭയാണെന്നും യാതൊരു വിദേശ ശക്തിയ്ക്കും വിധേയമല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മലങ്കര അസോസിയേഷൻ അംഗം ജോണ്‍ ജേക്കബ് ആശംസ അർപ്പിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൗണ്‍സിൽ അംഗം സജി എം. പോത്തൻ, അഭി. ഐറേനിയോസ് തിരുമേനിയുടെ എപ്പിസ്കോപ്പൽ ജൂബിലിയെപ്പറ്റിയും അഭി. തിരുമേനിയുടെ സിഎഎസ്എ ചെയർമാൻ പദവി നേട്ടങ്ങളെപറ്റിയും വിശദമായി സംസാരിക്കുകയും അഭി. തിരുമേനിക്ക് പൊന്നാട അണിയിച്ച് അഭിനന്ദിക്കുകയും ചെയ്തു.
തുടർന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ചൊല്ലിക്കൊടുത്ത കാതോലിക്കാ ദിന പ്രതിജ്ഞ എല്ലാ വിശ്വാസികളും ഉറച്ചസ്വരത്തിൽ ആവർത്തിച്ചു. ഇടവക ട്രസ്റ്റി റജി കുരീകാട്ടിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. ചർച്ച് ക്വയറിന്റെ നേതൃത്വത്തിൽ അതിമനോഹരമായി ആലപിച്ച കാതോലിക്കാ മംഗളഗാനത്തോടുകൂടി യോഗം അവസാനിച്ചു. ിൃശ2019മുൃശഹ23രമവേീഹശരബയമ്മ.ഷുഴ
റിപ്പോർട്ട്: ഫിലിപ്പോസ് ഫിലിപ്പ്