ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്ൾസ് ഇടവകയുടെ ആഭിമുഖ്യത്തിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുനാൾ ഭക്ത്യാദരപൂർവം കൊണ്ടാടുന്നു.
ഏപ്രിൽ 27, 28 ( ശനി, ഞായർ) തീയതികളിലാണ് പെരുന്നാൾ നടത്തപ്പെടുന്നത്. ശനിയാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച രാവിലെ 8ന് വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനയും പെരുനാൾ പ്രദക്ഷിണവും നേർച്ചവിളന്പും ഉണ്ടായിരിക്കും. വന്ദ്യ ഫാ. ജോണ്‍ ഗീവർഗീസ്, ഫാ. ഡോ. സി.ഒ. വർഗീസ് എന്നിവർ പ്രധാന കാർമികത്വം വഹിക്കും.
ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികളായ ഫാ. ഐസക്ക് പ്രകാശ്, സെക്രട്ടറി ഷിജിൻ തോമസ്, ട്രസ്റ്റി റജി സ്കറിയ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഷിജിൻ തോമസ് (സെക്രട്ടറി) 409 354 1338
റിപ്പോർട്ട്: ജീമോൻ റാന്നി