ഹൂസ്റ്റണ്: ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ ഏപ്രിൽമാസ സമ്മേളനം 14 വൈകീട്ട് നാലിന് സ്റ്റാഫറ്ഡിലെ ദേശി ഇന്ത്യൻ റസ്റ്ററന്റിൽ നടത്തപ്പെട്ടു. സ്വാഗത പ്രസംഗത്തിൽ മണ്ണിക്കരോട്ട് ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്, മലയാളം സൊസൈറ്റി അമേരിക്കയിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളെ അംഗീകരിച്ചു നൽകിയ ഫലകം സദസ്യർക്കായി അവതരിപ്പിച്ചു.
സമ്മേളനത്തിൽ എസ്ബി കോളജ് ചങ്ങനാശേരിയിൽനിന്ന് മലയാളം പ്രഫസറായി വിരമിച്ച ചെറിയാൻ ഫിലിപ്പായിരുന്നു മുഖ്യാതിഥി. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ജെയിംസ് മുട്ടുങ്കൽ പ്രഫസർ ചെറിയാൻ ഫിലിപ്പിനേയും സഹധർമ്മിണിയെയും സദസിനു പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ആമുഖ പ്രസംഗത്തിൽ അമേരിക്കയിൽ എത്തിയശേഷം ഇങ്ങനെ ഒരു സാഹിത്യസമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. സമ്മേളനത്തിനുശേഷം ഉപസംഹാര പ്രസംഗത്തിൽ അദ്ദേഹം ഇപ്പോൾ നാട്ടിൽപോലും കേൾക്കാൻ കഴിയാത്തവിധം ശുദ്ധമായ മലയാളത്തിൽ സമ്മേളനങ്ങൾ നടത്തുകയും അമേരിക്കയിൽ ഭാഷ നിലിനിറുത്താൻ സഹായിക്കുന്നതിലും അഭിമാനിക്കുന്നതായി അറിയിച്ചു.
നൈനാൻ മാത്തുള്ള മോഡറേറ്ററായി സമ്മേളനം ആരംഭിച്ചു. ജോണ് കുന്തറ സോഷ്യലിസം അമേരിക്കയിൽ വന്നാൽ എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് ജോസഫ് തച്ചാറ നല്ലവെള്ളി എന്ന ചെറുകഥയും അവതരിപ്പിച്ചു. കുന്തറയുടെ പ്രഭാഷണത്തിൽ ലോകത്ത് പല ഭാഗത്തും പരാജയപ്പെട്ട സോഷ്യലിസം അമേരിക്കൻ രാഷ്ട്രീയ രംഗത്ത് പല രൂപത്തിലും ഭാവത്തിലും തലപൊക്കുന്നുണ്ടോയെന്ന് ആശങ്ക പ്രകടിപ്പിച്ചു. ലിബറിലസത്തെ സോഷ്യലിസം ഹൈജാക്ക് ചെയ്യുന്നതുകൊണ്ട് പ്രോഗ്രസീവ് ലിബറിലിസം എന്ന പേരിലും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രബന്ധത്തെക്കുറിച്ചുള്ള ചില വിയോജിപ്പുകൾ ടി.എൻ. സാമുവലും ജോർജ് പുത്തൻകുരിശും എടുത്തുപറഞ്ഞു. ജോസഫ് തച്ചാറയുടെ കഥയെക്കുറിച്ചുള്ള ചർച്ചയിലും എല്ലാവരും ക്രീയാത്മകമായി പങ്കുകൊണ്ടു. പൊതുചർച്ചയിൽ പൊന്നു പിള്ള, എ.സി. ജോർജ്, നൈനാൻ മാത്തുള്ള, ചാക്കോ മുട്ടുങ്കൽ, ടി. എൻ. സാമുവൽ, തോമസ് തയ്യിൽ, ടോം വിരിപ്പൻ, തോമസ് വർഗ്ഗീസ്, കുരിയൻ പന്നപ്പാറ, മാത്യു പന്നപ്പാറ, ജോണ് കുന്തറ, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217
റിപ്പോർട്ട്: ജോർജ് മണ്ണിക്കരോട്ട്