റിയാദ്: ഭീകരപ്രവർത്തനം നടത്തിയതിനു 37 സൗദി പൗരന്മാരെ തലവെട്ടിക്കൊന്നു. റിയാദ്, മക്ക, മദീന എന്നിവിടങ്ങളിലും സെൻട്രൽ ഖാസിം പ്രവിശ്യയിലും ഈസ്റ്റേൺ പ്രവിശ്യയിലും വച്ചാണു ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭീകര സെല്ലുകൾ രൂപീകരിച്ചു, രാജ്യതാത്പര്യത്തിനു ഹാനികരമായ വിധത്തിൽ ശത്രുക്കളുമായി സഹകരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെ പേരിൽ ചുമത്തിയത്. കോർട്ട് ഓഫ് അപ്പീലും സുപ്രീംകോടതിയും പ്രതികൾക്ക് എതിരേയുള്ള കുറ്റങ്ങൾ ശരിവച്ചു.
തുടർന്നാണ് വധശിക്ഷ നടപ്പാക്കാനുള്ള ഡിക്രി പുറപ്പെടുവിച്ചത്.