ബർലിൻ: ശ്രീലങ്കയിൽ ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനങ്ങളെ ജർമൻ ചാൻസലർ അംഗല മെർക്കൽ അപലപിച്ചു. മതസ്പർധയും അസഹിഷ്ണുതയുമാണ് ഇത്തരം ആക്രമണങ്ങളിൽ പ്രതിഫലിക്കുന്നതെന്നും ഇതൊരിക്കലും വിജയിക്കാൻ പാടില്ലെന്നും അവർ പറഞ്ഞു.
ഈസ്റ്റർ ആഘോഷിക്കാൻ ഒത്തുകൂടിയവരെയാണ് ആക്രമണകാരികൾ ലക്ഷ്യമിട്ടതെന്നത് ഞെട്ടിക്കുന്നതാണ്. ബുദ്ധിമുട്ടേറിയ സമയത്ത് ജർമനി ശ്രീലങ്കയ്ക്കൊപ്പം ചേർന്നു നിൽക്കുകയാണെന്നും മെർക്കൽ ഉറപ്പു നൽകി.
ശ്രീലങ്കൻ സർക്കാരിനു മെർക്കൽ അയച്ച ടെലിഗ്രാം സന്ദേശം അവരുടെ ഒൗദ്യോഗിക വക്താവ് ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ലങ്കൻ സ്ഫോടനത്തെ മെർക്കൽ അപലപിച്ചു
09:54 PM Apr 23, 2019 | Deepika.com