മേയ് 3 വെള്ളിയാഴ്ച്ച വൈകുന്നേരം 6ന് അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനിക്ക് സ്വികരണം, 6.05ന് കൊടി ഉയർത്തുന്നതോടു കൂടി പെരുനാൾ ചടങ്ങുകൾ ആരംഭിക്കുന്നതാണ്. വൈകുന്നേരം 6.15ന് സന്ധ്യാ പ്രാർഥനയും, സുവിശേഷ പ്രസംഗം, സണ്‍ഡേ സ്കൂൾ വാർഷികം.
മേയ് 4 ശനിയാഴ്ച്ച രാവിലെ 9 ന് പ്രഭാത നമസ്കാരവും തുടർന്ന് അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനിയുടെ മുഖ്യാ കാർമികത്വത്തിൽ വി. കുർബാനയും, വി. ഗീവർഗീസ് സഹദായോടുള്ള മധ്യസ്ഥ പ്രാർഥന, അനുഗ്രഹ പ്രഭാഷണം, പാരന്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിർവാദം, കൈമുത്ത്, ആദ്യഫലലേലം, നേർച്ചസദ്യ, കൊടിതാഴ്ത്തൽ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വിശ്വാസത്തോടും, പ്രാർഥനയോടുംകൂടി നേർച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ ഏവരെയും കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.
പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive ,
AB 16 6 UF , Aberdeen , Scotland , UK .
കുടുതൽ വിവരങ്ങൾക്ക് :
വികാരി റവ ഫാ: എൽദോ കുപ്പുമല പുത്തൻപുര +37253245649
സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500
ട്രഷറാർ ജോണ്‍ വർഗീസ് 07737783234, 01224 467104
റിപ്പോർട്ട്: രാജു വേലംകാല