വാഷിംഗ്ടണ്‍ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറൻസ് രജിസ്ട്രേഷൻ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഏതാനും മുറികൾ മാത്രം.
ജൂലൈ 17 മുതൽ 20 വരെ പോക്കോണോസിലെ കലഹാരി റിസോർട്ട് ആൻഡ് കണ്വൻഷൻ സെന്ററിലാണ് കോണ്‍ഫറൻസ് നടക്കുക. വിവിധ പ്രായത്തിലുള്ളവർക്കുവേണ്ടി മലയാളത്തിലും ഇംഗ്ലീഷിലും നിരവധി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. മുതിർന്നവർക്കുള്ള ക്ലാസുകൾ നയിക്കുന്നത് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ലക്ചറർ ഫാ. ഏബ്രഹാം തോമസാണ്. ഇംഗ്ലീഷ് ക്ലാസുകൾ യുവജനങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്നു. ഇംഗ്ലീഷ് ക്ലാസുകൾ നയിക്കുന്നത് സെന്റ് ടീക്കോണ്സ് ഓർത്തഡോക്സ് തീയോളജിക്കൽ സെമിനാരി ഡീനും ഡിപ്പാർട്ട്മെന്റ് ഓഫ് ഇവാഞ്ചലൈസേഷൻ ഓഫ് ദി ഓർത്തഡോക്സ് ചർച്ച് ഇൻ അമേരിക്കയുടെ ചെയറുമായ വെരി. റവ. ജോണ്‍ ഇ. പാർക്കർ ആണ്.
സൂപ്പർ സെഷൻ അമേരിക്കയിൽ ജനിച്ച വളർന്ന ജനറേഷനിൽ ഉള്ളവർക്കായി ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്കും പ്രത്യേകം സെഷനുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം നടത്തുന്ന ആരാധന കോണ്‍ഫറൻസിന്റെ പ്രത്യേകതയാണ്. ജൂലൈ 20ന് ശനിയാഴ്ച നടത്തുന്ന പരി. കുർബാനയിൽ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കോളോവോസ് തിരുമേനിയോടൊപ്പം ഭദ്രാസനത്തിലെ എല്ലാ വൈദികരും ആയിരത്തിലധികം വിശ്വാസികളും പങ്കെടുക്കും. കോണ്‍ഫറൻസിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് കലഹാരി റിസോർട്ടിലെ മനോഹരമായ വാട്ടർ തീം പാർക്കിൽ ചെലവഴിയ്ക്കാനായി മൂന്നു ദിവസങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് 718 608 5583
ജനറൽ സെക്രട്ടറി: ജോബി ജോണ്‍ 201 321 0045
ട്രഷറർ: മാത്യു വർഗീസ് 631 891 8184
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ