മിസിസാഗാ: കാനഡയിലെ മലയാളി നഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സിഎംഎൻഎയുടെ ഈവർഷത്തെ ഡിന്നർ നൈറ്റ് നാഷണൽ ബാങ്ക്വറ്റ് ഹാൾ, മിസിസാഗാ, എൽ4ടി3ഡബ്ല്യു3 ൽ ഏപ്രിൽ 27നു ശനിയാഴ്ച വൈകിട്ട് 6നു വിവിധ കലാപരിപാടികളോടെ നടത്തപ്പെടും.
ഈവർഷത്തെ ഡിന്നർനൈറ്റിന്റെ മുഖ്യാതിഥി ബ്രാംപ്ടണ്‍ മേയർ പാട്രിക് ബ്രൗണ്‍ ആണ്. കനേഡിയൻ മലയാളി സമൂഹത്തിലും, സൗത്ത് ഏഷ്യൻ കമ്യൂണിറ്റിയിലും സിഎംഎൻഎ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധിയാണ്. കാനഡയിലെ പൊതുസമൂഹത്തിനുവേണ്ടി നടത്തുന്ന എഡ്യൂക്കേഷൻ സെഷനുകൾ, ബ്ലഡ് ഡോണർ ക്ലിനിക്കുകൾ തുടങ്ങിയവ സിഎംഎൻഎയുടെ പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്. മെന്പർഷിപ്പ് ഫീസ് ഇല്ലാതെ ബിസിനസ് സ്പോണ്‍സർഷിപ്പ് വഴിയായി പ്രവർത്തിക്കുന്ന കാനഡയിലെ ഏക മലയാളി സംഘടന എന്ന പദവി സിഎംഎൻഎയ്ക്കു മാത്രമാണ്.
ജീവകാരുണ്യ രംഗത്ത് സിഎംഎൻഎ ചെയ്യുന്ന സംഭാവനകൾ നിരവധിയാണ്. പുതുതായി എത്തിച്ചേരുന്ന നഴ്സുമാർക്കുവേണ്ടി നൽകുന്ന മാർഗനിർദേശ ക്ലാസുകളും, ഉദ്യോഗാർഥികളായ നഴ്സുമാർക്കുവേണ്ടി നടത്തുന്ന ടിപ്സ് ഫോർ സക്സസ് ഇൻ ഇന്റർവ്യൂകൾ തുടങ്ങിയവയും വളരെയധികം പേർക്ക് പ്രയോജനപ്പെടുന്നു.
നഴ്സിംഗ് വിദ്യാർഥികൾക്കായി വളരെ കുറഞ്ഞ ഫീസ് നിരക്കിൽ കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ നേതൃത്വം നൽകുന്ന രജിസ്ട്രേഡ് പ്രാക്ടിക്കൽ നഴ്സസ് എക്സാം റിവ്യൂ ക്ലാസുകൾ എന്നിവ വളരെയേറെ പേർക്ക് പ്രയോജനം ചെയ്യുന്നു.
നഴ്സുമാരും സുഹൃത്തുക്കളും, കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഡിന്നർനൈറ്റിനു മാറ്റുകൂട്ടും. ഡോ. സഞ്ജുക്താ മൊഹന്താ ന്ധഡെന്റൽ കെയർ ഫോർ അഡൾട്ട്സ് & ചിൽഡ്രൻസ്’ എന്ന വിഷയത്തെപ്പറ്റിയുള്ള സെഷനും നടത്തും.
ഇന്റർനാഷണൽ നഴ്സിംഗ് സ്റ്റുഡന്റ്സിനായി ഏർപ്പെടുത്തിയുട്ടുള്ള റവ. പി.സി സ്റ്റീഫൻ കോർഎപ്പിസ്കോപ്പ മെമ്മോറിയൽ സ്കോളർഷിപ്പുകൾ ഡിന്നർ നൈറ്റിൽ പങ്കെടുക്കുന്ന വിദ്യാർഥികളിൽ നിന്നും നറുക്കെടുപ്പിലൂടെ രണ്ടു പേർക്ക് വിതരണം ചെയ്യും. ിൃശ2019മുൃശഹ23രാിമ.ഷുഴ
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം