കുവൈത്ത്: ഉയിർപ്പു പെരുനാളിനോടനുബന്ധിച്ച് കുവൈത്ത് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ കൊയർ "ഉത്ഥിതൻ' എന്ന പേരിൽ രണ്ടു മനോഹര ഗാനങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ആൽബത്തിന്റെ റിലീസ്, ഉയിർപ്പു പെരുനാളിന്റെ ശുശ്രൂഷയ്ക്കുശേഷം ഇടവക വികാരി ജോണ് ജേക്കബ് അച്ചനും ഹാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാൻ നാട്ടിൽ നിന്നും കടന്നുവന്ന നാഗ്പൂർ വൈദീക സെമിനാരി അധ്യാപകൻ ജോഷി പി. ജേക്കബ് അച്ചനും ചേർന്നു നിർവഹിച്ചു. ഈസ്റ്റർ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ കടന്നുവന്ന ഇടവകജനങ്ങളും സെന്റ് സ്റ്റീഫൻസ് കൊയർ അംഗങ്ങളും, ഇടവക ട്രസ്റ്റി, ഇടവക സെക്രട്ടറി തുടങ്ങിയവരും ചടങ്ങിനു സാക്ഷ്യം വഹിച്ചു.
കുവൈത്തിൽ നിന്നും ഇദംപ്രഥമമായാണ് ഒരു കൊയർ ടീം ഇങ്ങനെ ഒരു വീഡിയോ ആൽബം തയാറാക്കി അവതരിപ്പിക്കുന്നത്. പൂർണമായും കുവൈത്തിൽ ചിത്രീകരിച്ച ഈ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചത് എം.യു. മാത്യൂസ് പള്ളിപാടും, മാലാഖമാരുടെ ഗാനമാല എന്ന ഗാനത്തിന്റെ രചയിതാവ് ജോണ് മാത്യു പള്ളിപാട് അച്ചനുമാണ്. രണ്ടു ഗാനങ്ങളുടേയും ഓർക്കസ്ട്രേഷൻ ജേക്കബ് തോമസ് കൈതയിലും (സീയോൻ ഡിജിറ്റൽസ്, കോട്ടയം), ഓഡിയോ റെക്കോർഡിംഗും മിക്സിംഗും നെബു അലക്സുമാണ് (ഓഡിയോ ക്രാഫ്റ്റ്, കുവൈറ്റ്) ആണ് ചെയ്തിരിക്കുന്നത്. സെന്റ് സ്റ്റീഫൻസ് പള്ളിയിലും, കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ചിത്രീകരിച്ച ഈ ഗാനങ്ങളുടെ വീഡിയോഗ്രാഫിയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് ഷൈജു അഴീക്കോടാണ്.
SSIOCQ8 എന്ന ഫേസ്ബുക്ക് പേജിലൂടെ ഈ ആൽബം അനേകായിരങ്ങളുടെ ലൈക്കും ഷെയറുമായി മുന്നേറുന്നു.
മാനവരാശിയുടെ പാപങ്ങൾക്കായി പീഢകളേറ്റ രക്ഷകൻ, വാഗ്ദത്തം പോലെ, ഉത്ഥാനം ചെയ്തു എന്ന സദ്വർത്തമാനം പങ്കുവയ്ക്കുന്ന ഈ രണ്ട് ഗാനങ്ങളും പ്രേക്ഷകർക്ക് ഒരു നവ്യാനുഭവമാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
റിപ്പോർട്ട്: സലിം കോട്ടയിൽ