ഉയിർപ്പു പെരുനാൾ ദിവസമായ ഏപ്രിൽ 21 ഞായറാഴ്ച രാവിലെ ഒന്പതിനു പ്രഭാത നമസ്കാരവും ഉയിർപ്പിന്റെ പ്രത്യേക ശുശ്രുഷകൾ, സ്ലീബാ ആഘോഷവും തുടർന്നു വി. കുർബാന,
ധുപപ്രാർത്ഥന എന്നിവ നടത്തപ്പെട്ടു. ഈസ്റ്ററിനോടനുബന്ധിച്ച് കേരളതനിമയിൽ ഒരുക്കിയ വിഭവസമൃദ്ധമായ വിരുന്നു സമ്മേളനവും നടന്നു. ഈസ്റ്റർ ആഘേഷങ്ങളിൽ പങ്കെടുക്കുവാൻ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികളെത്തിയിരുന്നു.
പീഡാനുഭവ ശുശ്രുഷകളിലും ഉയിർപ്പു പെരുനാൾ ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമുഹത്തിനും നേതൃത്യം നൽകിയ പാരീഷ് കൗണ്‍സിൽ അംഗങ്ങൾക്കും ഗാനങ്ങൾ ആലപിച്ചവർക്കും, അൾത്താര ശുശ്രൂഷകർക്കും ഇടവക സെക്രട്ടറി മാത്യു കാക്കനാട്ടുപറന്പിൽ നന്ദി പറഞ്ഞു.
റിപ്പോർട്ട്: ജോണ്‍ കൊച്ചുകണ്ടത്തിൽ