ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ദിവസമായ ഏപ്രിൽ 27 ശനിയാഴ്ച പ്രശസ്ത തെന്നിന്ത്യൻ സിനിമ താരം ശിവാനി ഭായ് മുഖ്യാതിഥിയായി പങ്കെടുക്കുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളിൽ നിരവധി സിനിമകളിൽ അഭിയിച്ചിട്ടുണ്ട്. അമേരിക്കൻ യൂത്ത് പ്രീമിയർ ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് മിസ് ശിവാനി ഭായ്.
സീറോ മലബാർ കത്തീഡ്രൽ ഹാളിലെ വിവിധ സ്റ്റേജുകളിൽ വച്ചു നടത്തപ്പെടുന്ന കലാമേള ഏറ്റവും ചിട്ടയോടുകൂടെ തന്നെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വർഷത്തെ കലാമേളയ്ക്ക് പല സവിശേഷതകളാണുള്ളത്. പബ്ലിക്കിന്റെ താൽപര്യപ്രകാരം ഡബ് മാഷ്, കരോക്കി സംഗീതം എന്നിവ കൂടി മത്സരയിനങ്ങളുടെ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ആദ്യമായി സബ് ജൂനിയർ, ജൂനിയർ ചാന്പ്യ·ാർക്ക് കാഷ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്പെല്ലിംഗ് ബീ, മലയാളം വായന എന്നീ ഇനങ്ങളിലും വിജയികൾക്ക് കാഷ് അവാർഡ് നൽകുന്നതാണ്. പ്രഗത്ഭരായ വിധി കർത്താക്കളാണ് മത്സരാർഥികളുടെ വിധി നിർണയം നടത്തുന്നത്. വിധി നിർണയത്തിന്റെ സമയപരിധി കുറയ്ക്കുന്നതിന്റെയും കുറ്റമറ്റതാക്കുന്നതിന്േറയും ഭാഗമായി കന്പ്യൂട്ടറൈസ്ഡ് ഇവാലുവേഷൻ ആക്കിയിരിക്കുകയാണ്.
ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയിക്കുന്ന ആണ്‍കുട്ടിക്ക് കലാപ്രതിഭ പട്ടത്തിനോടൊപ്പം ജോണ്സൻ കണ്ണൂക്കാടൻ സ്പോണ്സർ ചെയ്തിരിക്കുന്ന ഒൗസേപ്പ് കണ്ണൂക്കാടൻ മെമ്മോറിയൽ എവർറേളിംഗ് ട്രോഫിയും കലാതിലകത്തിന് മൈക്കിൾ-ആനീസ് മാണിപറന്പിൽ സ്പോണ്സർ ചെയ്തിരിക്കുന്ന അന്ന ഫിലിപ്പോസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും നൽകുന്നത്. വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സിനിമാ താരം ശിവാനി ഭായ് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.
റിപ്പോർട്ട്: ജോഷി വള്ളിക്കളം