ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കേരളാ ഹിന്ദൂ സൊസൈറ്റിയുടെ
കുടുംബയോഗം ഹൂസ്റ്റണ്‍ സ്റ്റാഫോർഡിലുള്ള നായർ പ്ലാസയിൽ ഏപ്രിൽ 20 ശനിയാഴ്ച ആഘോഷമായി നടത്തപ്പെട്ടു. ഹൂസ്റ്റണിലെ ഹിന്ദു സൊസൈറ്റിയുടെ ജനനത്തെക്കുറിച്ചും അതിന്റെ ഇന്നുവരെയുള്ള വളർച്ചയെക്കുറിച്ചം, സനാതന ധർമ്മവിശ്വാസികൾക്കായി കേരളത്തനിമയിൽ വിദഗ്ധ ശിൽപികളായ ശബരീശൻ, റിജേഷ്, ഗിരീശൻ എന്നിവരുടെ കരവിരുതിനാൽ വിളങ്ങി നിൽക്കുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തെക്കുറിച്ചം കെഎച്ച്എസ് പ്രസിഡന്റ് വാചാലനായി.
തദവസരത്തിൽ കെഎച്ച്എസ് പ്രസിഡന്റ് ശശിധരൻ നായരുടേയും പൊന്നമ്മ നായരുടെയും നാൽപ്പത്തി ആറാമത് വിവാഹവാർഷികം ആഘോഷപൂർണമാക്കുകയും മാധവൻ പിള്ള സിപിഎ, ഷണ്മുഖൻ വല്ലുളിശേരി എന്നിവർ ചേർന്നു പൊന്നാട അണിയിക്കുകയും അജിത് നായർ, സുരേഷ് പിള്ള എന്നിവർ ഉപഹാരം നൽകിയും മുൻ പ്രസിഡന്റ് ബിജു പിള്ള ക്ഷേമാശംസകളും സ്നേഹാശംസകളും നൽകി അവരെ ആദരിച്ചു. ജയൻ അവിന്ദാക്ഷൻ, അനിതാ മധു എന്നിവർ പരിപാടികൾ നിയന്ത്രിക്കുയും തുടർന്ന് ആനന്ദ്, മധുചിറക്കൽ, സത്യൻപിള്ള, സുരേന്ദ്രൻ കളത്തിത്തറ, രമാപിള്ള, പ്രകാശൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ രുചി ഭേദങ്ങളുടെ ഒരു സാക്ഷാൽകാരം തന്നെ നടന്നു.
റിപ്പോർട്ട്: ശങ്കരൻകുട്ടി