മസ്കിറ്റ് (ഡാളസ്): ഒരാഴ്ചക്കുള്ളിൽ ഡാളസിൽ നിന്നും രണ്ടു യുവതികളെ കാണാതായതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മസ്കിറ്റിൽ നിന്നും പ്രിസ്മ ഡെനിസ് (26) എന്ന യുവതിയെയാണ് കാണാതായത്. ബേബി സിറ്ററിൽ നിന്നും കുട്ടിയെ പിക്ക് ചെയ്യേണ്ട പ്രിസ്മ സമയത്ത് എത്തിചേരാതിരുന്നതാണ് ഇവരെ കുറിച്ച് അന്വേഷണത്തിന് പോലീസ് രംഗത്തെത്തിയത്.
അന്വേഷണത്തിനൊടുവിൽ ഡാളസ് ഡൗണ്‍ ടൗണിലെ പാർക്കിംഗ് ഗാരേജിൽ നിന്ന് ഇവരുടെ ചിത്രം പോലീസിന് ലഭിച്ചു. ഇവരുടെ വാഹനം ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ ഡാളസ് റോസ്ലാന്റ് അവന്യുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇവരെ ഫോണിൽ ബന്ധപ്പെടുന്നതിനുള്ള ശ്രമം വിജയിച്ചില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
മെക്സിക്കോയിൽ നിന്നുള്ള യുവതിക്ക് അടുത്തിടെയാണ് അമേരിക്കൻ പൗരത്വം ലഭിച്ചത്. നാഷനൽ ഗാർഡ് അംഗമായ ഇവർ പാരലീഗൽ ജീവനക്കാരിയാണ്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ മസ്കിറ്റ് പോലീസുമായി 972 285 6336 എന്ന നന്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് ബെയ്ലർ ഹോസ്പിറ്റലിനു സമീപം നടന്നു പോയിരുന്ന മറ്റൊരു യുവതിയെ കാണാതായത്. ഇവരെ കുറിച്ചും ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
റിപ്പോർട്ട് : പി.പി. ചെറിയാൻ