പരസ്പരം സേവനം ചെയ്യാനുള്ള ആഹ്വാനവുമായി ജയിലിൽ മാർപാപ്പയുടെ വിശുദ്ധ വാരാചരണം

08:09 PM Apr 20, 2019 | Deepika.com
വത്തിക്കാൻസിറ്റി: വിശുദ്ധ വാരാചരണത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ജയിൽ സന്ദർശനം. അന്ത്യത്താഴ ദിനത്തിൽ ക്രിസ്തു ശിഷ്യൻമാരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിച്ച്, തടവുപുള്ളികളുടെ കാൽ കഴുകി ചുംബിക്കാനും മാർപാപ്പ അനാരോഗ്യത്തിലും മടിച്ചില്ല.

സേവകരുടെ ഹൃദയത്തോടെ പരസ്പരം കാണാനും അവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. "ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. നമ്മൾ പരസ്പരം കലഹിക്കും. എന്നാൽ, അതൊക്കെ കടന്നു പോകാൻ സാധിക്കണം. ഹൃദയത്തിൽ സ്ഥായിയായുണ്ടാകേണ്ടത് അപരനെ സേവിക്കാനുള്ള സ്നേഹം മാത്രമായിരിക്കണം’ - മാർപാപ്പ വിശദീകരിച്ചു.

യേശു ക്രിസ്തുവിന്‍റെ നിയമം അതാണ്. സേവനത്തിന്‍റെ നിയമം, അധികാരത്തിന്‍റെയും അടിച്ചമർത്തലിന്‍റെയുമല്ല, തിന്മ ചെയ്യുന്നതിന്‍റെയല്ല, മറ്റുള്ളവരെ അവഹേളിക്കുന്നതിന്‍റെയുമല്ല- മാർപാപ്പ പറഞ്ഞു.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ