+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക്ക് സൗഹൃദ സംഗമം

കുവൈത്ത്: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) അംഗങ്ങൾക്ക് ഒത്തുചേരുവാനും ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കുന്നതിനുമായി മുഴുവൻ യൂണിറ്റ് അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പിക്നി
ഫോക്ക് സൗഹൃദ സംഗമം
കുവൈത്ത്: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) അംഗങ്ങൾക്ക് ഒത്തുചേരുവാനും ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കുന്നതിനുമായി മുഴുവൻ യൂണിറ്റ് അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പിക്നിക് സംഘടിപ്പിച്ചു.

ഏപ്രിൽ 12 ന് കബ്ദിൽ ഫാം ഹൗസിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ഫോക്കിന്റെ അബാസിയ, ഫഹാഹീൽ, സെൻട്രൽ മേഖലകൾക്ക് കീഴിലുള്ള 15 യൂണിറ്റുകളിൽ നിന്നുമായി 600 ൽ പരം കുടുംബാംഗങ്ങൾ പങ്കെടുത്തു.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ ഗെയിംസ്, നിരവധി മത്സര പരിപാടികൾ എന്നിവയും സംഗമത്തിന്‍റെ ഭാഗമായിരുന്നു. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

ഏഴാമത് സുകുമാർ അഴീക്കോട് അനുസ്‌മരണത്തിനു സംഘടിപ്പിച്ച പ്രബന്ധ രചന മത്സരവിജയികൾക്കുള്ള സമ്മാന വിതരണം, ഉപരി പഠനാർഥം നാട്ടിലേക്ക് പോകുന്ന ബാലവേദി കുട്ടികൾക്കുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി.

കലാകായിക വിഭാഗം സെക്രട്ടറി ഷാജി കൊഴുക സ്വാഗതം ആശംസിച്ച ചടങ്ങ് പ്രസിഡന്‍റ് കെ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സേവ്യർ ആന്‍റണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റുമാരായ സാബു നമ്പ്യാർ (ഫഹാഹീൽ സോൺ), കെ. സുമേഷ് (സെൻട്രൽ സോൺ), ഫോക്ക് ട്രഷറർ വിനോജ് കുമാർ, ഉപദേശക സമിതി അംഗം അനിൽ കേളോത്ത്‌, വനിതാ വേദി ചെയർപേഴ്സൺ ലീന സാബു, ജനറൽ കൺവീനർ സജിജ മഹേഷ്‌, ബാലവേദി കൺവീനർ കുമാരി അനാമിക സോമൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അബാസിയ മേഖലയുടെ ചുമതല വഹിക്കുന്ന ഫോക്ക് വൈസ് പ്രസിഡന്‍റ് കെ.സി. രജിത് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ