+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് കേരള അസോസിയേഷൻ മെഡിക്കൽ ക്യാന്പ് മേയ് 11 ന്

ഗാർലന്‍റ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ ആന്‍ഡ് എഡ്യൂക്കേഷൻ സെന്‍ററും സംയുക്തമായി മെഡിക്കൽ ക്യാന്പും ബ്ലഡ് ഡ്രൈവും സംഘടിപ്പിക്കുന്നു. മേയ് 11 ന് (ശനി) ബ്രോഡ്‌വേയിലുള്ള കേരള അസോ
ഡാളസ് കേരള അസോസിയേഷൻ മെഡിക്കൽ ക്യാന്പ് മേയ് 11 ന്
ഗാർലന്‍റ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ ആന്‍ഡ് എഡ്യൂക്കേഷൻ സെന്‍ററും സംയുക്തമായി മെഡിക്കൽ ക്യാന്പും ബ്ലഡ് ഡ്രൈവും സംഘടിപ്പിക്കുന്നു.

മേയ് 11 ന് (ശനി) ബ്രോഡ്‌വേയിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ രാവിലെ 9 മുതൽ ആരംഭിക്കുന്ന ക്യാന്പിൽ ഡോ. സജ്ജയ് പി. ഉമ്മൻ, ഡോ. സിന്ദു ഇ. ഫിലിപ്പ് എന്നിവർ രോഗികളെ പരിശോധിക്കും. ചുരുങ്ങിയ ചെലവിൽ രക്തപരിശോധനയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാർട്ടർ ബ്ലഡ് കെയറുമായി സഹകരിച്ചു രാവിലെ 8 മുതൽ 12 വരെ രക്തദാനത്തിനുള്ള അവസരവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് സോഷ്യൽ സർവീസ് ഡയറക്ടർ ദീപാ സണ്ണി 214 552 1300.

റിപ്പോർട്ട്:പി.പി. ചെറിയാൻ