+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റൺ സെന്‍റ് മേരീസ് ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷ

ഹൂസ്റ്റൺ: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഹൂസ്റ്റൺ സെന്‍റ് മേരീസ് യാക്കോബായ ദേവാലയത്തിൽ ഏപ്രിൽ 18 ന് (വ്യാഴം) വൈകുന്നേരം 5 ന് ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ നേതൃത്വത്ത
ഹൂസ്റ്റൺ സെന്‍റ് മേരീസ് ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷ
ഹൂസ്റ്റൺ: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഹൂസ്റ്റൺ സെന്‍റ് മേരീസ് യാക്കോബായ ദേവാലയത്തിൽ ഏപ്രിൽ 18 ന് (വ്യാഴം) വൈകുന്നേരം 5 ന് ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ നേതൃത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടത്തും.

ഓശാന പെരുന്നാൾ മുതൽ ഈസ്റ്റർ വരെയുള്ള കഷ്ടാനുഭവാഴ്ചയിലെ ശുശ്രൂഷകൾക്ക് മെത്രാപോലീത്താ മുഖ്യകാർമികത്വം വഹിക്കും. 17ന് ബുധൻ വൈകിട്ട് 6.30 ന് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് പെസഹായുടെ പ്രത്യേക ശുശ്രൂഷകൾ നടക്കും.

18ന് വൈകിട്ട് കാൽകഴുകൽ ശുശ്രൂഷയും 19 ന് ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകൾ രാവിലെ 9 മുതലും ഒരുക്കിയിട്ടുണ്ട്.

21 (ഈസ്റ്റർ) രാവിലെ 6 ന് ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്കുള്ള സ്നേഹ വിരുന്നോടെ പീഡാനുഭവാചരണത്തിന്‍റെ സമാപനമാകും.

വ്യാഴാഴ്ച നടക്കുന്ന കാൽകഴുകൽ ശുശ്രൂഷയും മറ്റു ശുശ്രൂഷകളും ഏറ്റവും അനുഗ്രഹകരമായി നടത്തുന്നതിന് വികാരി ഫാ. പോൾ തോട്ടക്കാട്ട്, സെക്രട്ടറി ഷെൽബി വർഗീസ്, ട്രസ്റ്റി ജിനൊ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പള്ളി ഭരണസമിതി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

റിപ്പോർട്ട്:മാർട്ടിൻ വിലങ്ങോലിൽ