+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലഡല്‍ഫിയ സീ റോ മലബാര്‍പള്ളിയില്‍ ഓശാനപെരുന്നാള്‍ ആചരിച്ചു

ഫിലഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയിൽ ഓശാനതിരുനാള്‍ ആചരിച്ചു വിശുദ്ധവാരത്തിലേക്കുള്ള കവാടം തുറന്നു. 14 ന് ഞായർ രാവിലെ സീറോ മലബാർ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാ
ഫിലഡല്‍ഫിയ സീ റോ മലബാര്‍പള്ളിയില്‍ ഓശാനപെരുന്നാള്‍ ആചരിച്ചു
ഫിലഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയിൽ ഓശാനതിരുനാള്‍ ആചരിച്ചു വിശുദ്ധവാരത്തിലേക്കുള്ള കവാടം തുറന്നു.

14 ന് ഞായർ രാവിലെ സീറോ മലബാർ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികനും ഇടവകവികാരി ഫാ. വിനോദ് മഠത്തിപ്പറമ്പിലും, സബ്ഡീക്കന്‍ ബ്രദര്‍ ജോബി ജോസഫ് സഹകാര്‍മികരുമായി ഓശാനപ്പെരുനാളിന്‍റെ തിരുക്കര്‍മ്മങ്ങള്‍ നടന്നു.

ആശീര്‍വദിച്ച കുരുത്തോലകള്‍ കൈകളിലേന്തി ഓശാനഗീതങ്ങള്‍ ഈണത്തില്‍പാടി ഇടവകജനങ്ങള്‍ ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആചരിച്ചു. കാര്‍മികര്‍ക്കൊപ്പം കൈക്കാരന്മാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തിങ്കള്‍, ചൊവ്വ, ബുധന്‍ വൈകുന്നേരം ഏഴിന് വിശുദ്ധ കുര്‍ബാന, കുരിശിന്‍റെ വഴി. 7 മുതല്‍ 8 വരെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

പെസഹാ വ്യാഴം: രാവിലെ ഒമ്പതു മുതല്‍ പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെസഹാ അപ്പം തയാറാക്കല്‍. വൈകുന്നേരം ഏഴു മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. പെസഹാ അപ്പം പങ്കുവയ്ക്കല്‍. ഒരുമണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന.

ദുഃഖവെള്ളി: രാവിലെ ഒമ്പതര മുതല്‍ പീഡാനുഭവശൂശ്രൂഷ (മലയാളം), ഭക്തിപൂര്‍വമുള്ള കുരിശിന്‍റെ വഴി, കുരിശുവണക്കം, ഡിവൈന്‍മേഴ്സി നൊവേന, ഒരുനേരഭക്ഷണം. നീന്തു നേര്‍ച്ച ‌‌ഉച്ചകഴിഞ്ഞ് നാലു മുതല്‍ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പാനവായന. 6 മുതല്‍ ഇംഗ്ലീഷിലുള്ള പീഡാനുഭവശുശ്രൂഷയും യുവജനങ്ങളും, മതബോധനസ്കൂള്‍ കുട്ടികളും അവതരിപ്പിക്കുന്ന കുരിശിന്‍റെ വഴിയുടെ മനോഹരമായ ദൃശ്യാവിഷ്കരണവും.

ദുഃഖശനി: രാവിലെ ഒൻപതിന് പുത്തന്‍ വെള്ളം, പുതിയ തിരി വെഞ്ചരിപ്പ്, ജ്ഞാനസ്നാനവൃത നവീകരണം, കുര്‍ബാനയും മാതാവിന്‍റെ നോവേനയും. തുടര്‍ന്ന് 10.30 നു കുട്ടികള്‍ക്കുള്ള ഈസ്റ്റര്‍ എഗ് ഹണ്ട് മല്‍സരം.

ഈസ്റ്റര്‍ വിജില്‍ സര്‍വീസ് ശനിയാഴ്ച വൈകുന്നേരം ഏഴു മുതല്‍ ഉയിര്‍പ്പു തിരുനാളിന്‍റെ ചടങ്ങുകള്‍, മെഴുകുതിരി പ്രദക്ഷിണം, കുര്‍ബാന.

ഉയിര്‍പ്പു ഞായര്‍: 9.30 ന് വിശുദ്ധ കുര്‍ബാന.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ