+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെന്‍റ് മേരിസ് ദൈവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മ്മ സമയവിവരം

ഷിക്കാഗോ: വിശുദ്ധ വാരത്തിലേയ്ക്ക് പ്രവേശിക്കുന്ന ഷിക്കാഗോ സെന്‍റ് മേരീസില്‍ ഏപ്രില്‍ 18 ന് (വ്യാഴം) പെസഹാതിരുന്നാളിന്‍റെ കാലുകഴുകല്‍ ശുശ്രൂഷയും തുടര്‍ന്നുള്ള വിശുദ്ധ ബലിയര്‍പ്പണവും വൈകുന്നേരം ഏഴിന് ആ
സെന്‍റ് മേരിസ് ദൈവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മ്മ സമയവിവരം
ഷിക്കാഗോ: വിശുദ്ധ വാരത്തിലേയ്ക്ക് പ്രവേശിക്കുന്ന ഷിക്കാഗോ സെന്‍റ് മേരീസില്‍ ഏപ്രില്‍ 18 ന് (വ്യാഴം) പെസഹാതിരുന്നാളിന്‍റെ കാലുകഴുകല്‍ ശുശ്രൂഷയും തുടര്‍ന്നുള്ള വിശുദ്ധ ബലിയര്‍പ്പണവും വൈകുന്നേരം ഏഴിന് ആരംഭിക്കും.

19 ന് ദുഃഖവെള്ളിയാഴ്ച വൈകിട്ട് 5 ന് ആരംഭിക്കുന്ന മിശിഹായുടെ പീഡാനുഭവ ചരിത്ര അവതരണത്തെ തുടര്‍ന്നുള്ള കുരിശിന്‍റെ വഴി തിരുക്കര്‍മ്മങ്ങള്‍ക്ക് മോണ്‍. തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും. സമാപനത്തില്‍ മെന്‍സ് ആന്‍ഡ് വിമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നേര്‍ച്ച കഞ്ഞി വിതരണവും ക്രമീകരിക്കും.

ഏപ്രില്‍ 20 ദുഃഖ ശനിയാഴ്ച വിശുദ്ധ കുര്‍ബാനയോടൊത്ത് മാമോദീസായുടെ വ്രത നവീകരണം, പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചിരിപ്പ് കര്‍മ്മങ്ങള്‍ രാവിലെ 10 ന് നടത്തും. വൈകിട്ട് 7 ന് ജാഗരണ പ്രാര്‍ഥനയോടുകൂടി ഉയര്‍പ്പ് തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.

21 ന് ഉയര്‍പ്പ് ഞായർ രാവിലെ 10 മണിക്കായിരിക്കും വിശുദ്ധ കുര്‍ബാന. അന്ന് വൈകിട്ട് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. വിശുദ്ധവാരാചരണത്തെ വരവേല്‍ക്കുവാന്‍ ആത്മീയമായി ഒരുങ്ങുന്ന വിശ്വാസികള്‍ക്ക് ഇനി മുതല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ ഏപ്രില്‍ 17 ദുഃഖ ബുധനാഴ്ച 4 മണിമുതലും കുമ്പസാരിക്കുവാനുഉള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്.

വിശുദ്ധവാര ദിവസങ്ങളില്‍ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും വികാരി ഫാ. തോമസ് മുളവനാല്‍, സഹവികാരി ഫാ. ബിന്‍സ് ചേത്തലയില്‍ എന്നിവർ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം