+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫുട്ബോൾ ഫിയസ്റ്റ കിരീടം മാക് കുവൈറ്റ് എഫ്സിക്ക്

മിശ്രിഫ് : കേഫാക്കുമായി സഹകരിച്ചു ഫഹാഹീൽ ബ്രദേഴ്സ് എഫ് സി ഒരുക്കിയ ഫുട്ബോൾ ഫിയസ്റ്റ 2019 സെവെൻസിൽ മാക് കുവൈറ്റ് എഫ്സി ചാമ്പ്യന്മാരായി. ഫൈനലിൽ നിശ്ചിത സമയത്തും ഗോള്‍രഹിതമായതിനെ തുടർന്ന് ഫഹാഹീൽ ബ്രദേ
ഫുട്ബോൾ ഫിയസ്റ്റ കിരീടം മാക് കുവൈറ്റ് എഫ്സിക്ക്
മിശ്രിഫ് : കേഫാക്കുമായി സഹകരിച്ചു ഫഹാഹീൽ ബ്രദേഴ്സ് എഫ് സി ഒരുക്കിയ ഫുട്ബോൾ ഫിയസ്റ്റ 2019 സെവെൻസിൽ മാക് കുവൈറ്റ് എഫ്സി ചാമ്പ്യന്മാരായി. ഫൈനലിൽ നിശ്ചിത സമയത്തും ഗോള്‍രഹിതമായതിനെ തുടർന്ന് ഫഹാഹീൽ ബ്രദേസ് എഫ്സിയെ ഷൂട്ട്ഔട്ടിലൂടെയാണ് മാക് കുവൈറ്റ് എഫ്സി കിരീടം നേടിയത് .

നേരത്തെ നടന്ന സെമിയിൽ സിൽവർ സ്റ്റാർ എഫ്സിയെ മാക് കുവൈറ്റ് എഫ്സിയും റൗദ എഫ്സിയെ പരാജയപ്പെടുത്തി ഫഹാഹീൽ ബ്രദേസ് എഫ്സിയും ഫൈനലിൽ പ്രവേശിച്ചത്. ലൂസേഴ്‌സ് ഫൈനലിൽ റൗദ എഫ് സി യെ കീഴടക്കി സിൽവർ സ്റ്റാർ എഫ് സി മൂന്നാം സ്ഥാനം നേടി. ടൂർണമെന്‍റിലെ മികച്ച താരമായി മൻസൂർ (മാക് കുവൈറ്റ് എഫ് സി ) മികച്ച ഗോൾ കീപ്പർ ഷൈജൽ (സിൽവർ സ്റ്റാർ എഫ് സി ) മികച്ച പ്രതിരോധ താരം അഷ്‌റഫ് ( ഫഹാഹീൽ ബ്രദേഴ്സ് എഫ്സി) ടോപ് സ്കോറർ യൂനുസ് (ഫഹാഹീൽ ബ്രദേഴ്സ് എഫ്സി) എന്നിവരെ തെരഞ്ഞെടുത്തു.

അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഷമീർ, സെനാറ്റർ ഇന്‍റർനാഷണൽ കാർഗോ മാനേജിംഗ് ഡയറക്ടർ സെബാസ്റ്റ്യൻ, കുവൈറ്റ് വാല്യൂ ജനറൽ ട്രേഡിംഗ് കമ്പനി മാനേജിംഗ് പാർട്ണർ സമദ്, കൂൾലാന്റ്സ് എംഡി സലിം സി ടി എന്നിവരും കെഫാക് പ്രതിനിധികളും ഫഹാഹീൽ ബ്രദേഴ്സ് ഭാരവാഹികളും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ