+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ എൻ സി പി കുവൈറ്റ് ചർച്ച സംഘടിപ്പിച്ചു

കുവൈത്ത്: ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി, 2019 ലെ ഇന്ത്യയിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് "ലോകസഭ ഇലക്ഷനും &മതേതര ഇന്ത്യയും" എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്
ഒ എൻ സി പി കുവൈറ്റ് ചർച്ച സംഘടിപ്പിച്ചു
കുവൈത്ത്: ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി, 2019 ലെ ഇന്ത്യയിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് "ലോകസഭ ഇലക്ഷനും & മതേതര ഇന്ത്യയും" എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. ഏപ്രിൽ 13 ന് അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചർച്ചയിൽ കുവൈത്തിലെ വിവിധ സംസ്ഥാന സംഘടന പ്രതിനിധികൾ പങ്കെടുത്തു.

ഒഎൻ സി പി കുവൈറ്റ്, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി സ്വാഗതം ആശംസിച്ച സമ്മേളനം പ്രസിഡന്‍റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഫൈസൽ മഞ്ചേരി -കേരള ഇസ് ലാമിക് ഗ്രൂപ്പ് , ഷാഫി ഹൈദർ - പ്രവാസി ജെ എം എം ജാർഖണ്ഡ്, ഭാസ്കരൻ തേവർ -ഒ എൻ സി പി തമിഴ്നാട്, ലായി ക് അഹമ്മദ്, - വെൽഫയർ കേരള, പ്രകാശ് ജാദവ് ഒ എൻ സി പി- മഹാരാഷ്ട്ര, മുകേഷ് വി പി- കല ആർട്ട്, മുബാരക് കാമ്പ്രത്ത്- ജി കെ പി എ കുവൈറ്റ്, ഈപ്പൻ ജോർജ് ഒഐസിസി, സലിം രാജ് ഫോക്കസ്- കുവൈറ്റ്, അലക്സ് മാത്യു -കെ ജെ പി സ്,. ബിജു റാം സ്റ്റീഫൻ- ടെക്സസ്, പുഷ്പരാജ്- കെ ഇ എ കുവൈറ്റ്, ജോൺസൻ വി പി -വേലൂർ ഒരുമ, ശ്രീബിൻ ശ്രീനിവാസൻ -ഇൻഡോ അറബ് കോൺഫഡറേഷൻ, ബ്രൈറ്റ് വർഗീസ് -ഒ എൻ സി പി കേരള തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

നിലവിലെ സർക്കാരിന്‍റെ, ഭരണഘടന ഉറപ്പ് തരുന്ന മതേതര രാജ്യത്തിന്‍റെ നിലപാടിനെതിര കഴിഞ്ഞ 5വർഷത്തിനുള്ളിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ഇലക്ഷന് മുൻപായി മതേതര നിലപാടുകളുള്ള വിവിധ പ്രതിപക്ഷ പാർട്ടികളുടെ ഇടയിലെ ഐക്യമില്ലായ്മ യെ കുറിച്ചും ചർച്ചയിൽ വിമർശനമുയർന്നു. ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ