കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ വാർഷിക അവധി മുപ്പതു ദിവസത്തിൽ നിന്നും മുപ്പത്തിയഞ്ച് ദിവസമാക്കുവാനുള്ള നിർദ്ദേശം റദ്ദാക്കുന്നതായി കമിറ്റി മേധാവി ഹമൂദ് അൽ ഖുദൈർ പ്രസ്താവിച്ചു.
പാർലമെന്റ് ലേബർ കമിറ്റി വാർഷിക ലീവ് വർധിപ്പിച്ചതിനെ തുടർന്നു രണ്ടുമാസം മുന്പ് ദേശീയ അസംബ്ലിയിൽ കരട് നിർദ്ദേശത്തിന്റെ ആദ്യ വായന കഴിഞ്ഞിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട സർക്കാർ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാർഷികാവധി വർധിപ്പിക്കാൻ തീരുമാനിച്ചാൽ ചെറുകിട സംരഭകർക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കുമെന്ന കാരണത്താൽ നടപടികൾ വൈകിപ്പിക്കുകയായിരുന്നു.
സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ കൂടുതലായി ആകർഷിക്കാൻ സഹായിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് പാർലമെന്റിൽ കരട് ബില്ല് ചർച്ചക്ക് വന്നപ്പോൾ സഭയിൽ ഹാജരുണ്ടായിരുന്ന 45 എംപിമാരും വാർഷികാവധി വർധിപ്പിക്കുന്നതിനെ അനുകൂലിച്ചിരുന്നത്. ആദ്യഘട്ടത്തിൽ ബില്ലിനെ അനുകൂലിച്ച സർക്കാർ പിന്നീട് നിലപാട് മാറ്റിയതിനെ തുടർന്നാണ് നിർദ്ദേശം പിൻവലിക്കേണ്ടിവന്നതെന്ന് കരുതുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ