+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"​ക​ല(​ആ​ർ​ട്ട്) കു​വൈ​റ്റ് സാം​ബ​ശി​വ​ൻ' പു​ര​സ്കാ​രം ഫാ. ​ഡേ​വി​സ് ചി​റ​മേ​ലി​ന്

കു​വൈ​ത്ത്: 2018ലെ ​ "ക​ല(​ആ​ർ​ട്ട്) കു​വൈ​റ്റ് സാം​ബ​ശി​വ​ൻ പു​ര​സ്കാ​രം​' സ്വ​യം വൃ​ക്ക​ദാ​ന​ത്തി​ലൂ​ടെ ഒ​രു യു​വാ​വി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ക​യും കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന
കു​വൈ​ത്ത്: 2018ലെ ​ "ക​ല(​ആ​ർ​ട്ട്) കു​വൈ​റ്റ് സാം​ബ​ശി​വ​ൻ പു​ര​സ്കാ​രം​' സ്വ​യം വൃ​ക്ക​ദാ​ന​ത്തി​ലൂ​ടെ ഒ​രു യു​വാ​വി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ക​യും കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, ആ​ക്സി​ഡ​ന്‍റ് കെ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് (ആ​ക്ട്സ്) തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ ആ​രം​ഭി​ക്കു​ക​വ​ഴി മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ പു​ണ്യം സ​ഹ​ജ​രി​ൽ നി​റ​ക്കു​ക​യും ചെ​യ്ത ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ​ന് ന​ൽ​കു​വാ​ൻ ക​ല(​ആ​ർ​ട്ട്) കു​വൈ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു. അ​ന്പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡ്.

ക​ഥാ​പ്ര​സം​ഗ​രം​ഗ​ത്തെ അ​തി​കാ​യ​ൻ പ്ര​ഫ. വി. ​സാം​ബ​ശി​വ​ന്‍റെ സ്മ​ര​ണ​ക്കാ​യി ’ക​ല(​ആ​ർ​ട്ട്) കു​വൈ​റ്റ്’, ക​ലാ​സാ​ഹി​ത്യ സാം​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ത്തു വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള പ്ര​ശ​സ്ത വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്കാ​യാ​ണ് ഈ ​അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജീ​വ​കാ​രു​ണ്യ രം​ഗ​ത്തു മൂ​ന്നു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ന​ൽ​കി​വ​രു​ന്ന സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ മാ​നി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ ഈ ​പു​ര​സ്കാ​ര​ത്തി​ന്ന് അ​ർ​ഹ​നാ​ക്കി​യ​ത്. അ​വാ​ർ​ഡ് വി​വ​രം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക​ല(​ആ​ർ​ട്ട്) കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് വി.​പി., വൈ​സ് പ്ര​സി​ഡ​ന്‍റ്, സ​മീ​ർ പി., ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ശി​വ​കു​മാ​ർ, ട്ര​ഷ​റ​ർ കെ. ​ഹ​സ​ൻ കോ​യ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ രാ​ഗേ​ഷ് പി. ​ഡി., മീ​ഡി​യ ക​ണ്‍​വീ​ന​ർ ജെ​യ്സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​ഹ​ജീ​വി​ക​ളോ​ട് ക​രു​ണ കാ​ണി​ക്ക​ണ​മെ​ന്ന ആ​ശ​യം പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ട്, അ​വ​യ​വ​ദാ​നം മ​ഹാ​ദാ​ന​മെ​ന്ന പ്ര​ത്യാ​ശ സ​ന്ദ​ശം പ​ക​ർ​ന്നു ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ന​വ​സേ​വ​ന​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​യാ​ണ് ലോ​ക​ത്തി​ന് കാ​ട്ടി​ത്ത​ന്ന​ത്. തൃ​ശൂ​രി​ലെ പൂ​ത്ത​റ​ക്ക​ൽ ഗ്രാ​മ​ത്തെ സ​ന്പൂ​ർ​ണ അ​വ​യ​വ​ദാ​ന ഗ്രാ​മ​മാ​ക്കാ​ൻ മു​ന്നി​ൽ നി​ന്ന​തി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട പേ​രാ​ണ് ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ. പി​ന്നീ​ട്, കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ അ​മ​ര​ക്കാ​ര​നാ​യി. ദേ​ശീ​യ അ​വ​യ​വ​ദാ​ന സം​ഘ​ട​ന​യു​ടെ (നാ​ഷ​ണ​ൽ ഓ​ർ​ഗ​ൻ ആ​ൻ​ഡ് ടി​ഷ്യു ട്രാ​ൻ​സ്പ്ലാ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ) ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റാ​കാ​നു​ള്ള അ​വ​സ​ര​വും ഫാ. ​ചി​റ​മേ​ലി​നെ തേ​ടി​യെ​ത്തു​ക​യു​ണ്ടാ​യി.

1960 ഡി​സം​ബ​ർ 30ന് ​തൃ​ശൂ​ർ ആ​റ​നാ​ട്ടു​ക​ര​യി​ൽ ചാ​ക്കു​ണ്ണി, കൊ​ച്ച​ന്നാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​ന​നം. ആ​റ​നാ​ട്ടു​ക​രെ ത​ര​ക​ൻ​സ് ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. തു​ട​ർ​ന്ന് സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി തൃ​ശൂ​രും തു​ട​ർ​ന്ന് ആ​ലു​വ പോ​ന്‍റി​ഫി​ക്ക​ൽ സെ​മി​നാ​രി​യി​ലും പ​ഠി​ച്ചു.

മു​ൻ കാ​ല​ങ്ങ​ളി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ യു.​എ. ഖാ​ദ​ർ, വൈ​ശാ​ഖ​ൻ (സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ), അ​ക്ബ​ർ ക​ക്ക​ട്ടി​ൽ, ക​വി​യും നാ​ട​ക​കൃ​ത്തു​മാ​യ ക​രി​വെ​ള്ളൂ​ർ മു​ര​ളി, പ്ര​ഭാ​ഷ​ക​നും നി​രൂ​പ​ക​നും ആ​യ ഡോ. ​എം. എ​ൻ. കാ​ര​ശ്ശേ​രി, ന​ർ​ത്ത​കി​യും ന​ടി​യും ആ​യ ഡോ. ​താ​രാ ക​ല്യാ​ണ്‍, ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ക​ല(​ആ​ർ​ട്) കു​വൈ​റ്റ് സാം​ബ​ശി​വ​ൻ പു​ര​സ്കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്. മേ​യ് മൂ​ന്നി​ന് വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 5ന് ​കു​വൈ​റ്റി​ലെ അ​ബാ​സി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ക്സ്ഫോ​ർ​ഡ് പാ​കി​സ്താ​നി ഇം​ഗ്ലീ​ഷ് സ്കൂ​ൾ ഹാ​ളി​ൽ ക​ലാ(​ആ​ർ​ട്ട്) കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളീ​യം 2019ൽ ​വ​ച്ചു ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ പു​ര​സ്കാ​രം സ്വീ​ക​രി​ക്കും.

റിപ്പോർട്ട് : സലിം കോട്ടയിൽ