ദോഹ : അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പീസ് കൗണ്‍സിലിന്റെ പ്രസിഡന്റായി ഡോ. അമാനുല്ല വടക്കാങ്ങരയെയും സെക്രട്ടറി ജനറലായി ഡോ. എസ്. ശെൽവിൻ കുമാറിനേയും തെരഞ്ഞെടുത്തു.
വാഷിംഗ്ടണ്‍ മാരിയറ്റ് മർക്യൂസ് ഹോട്ടലിൽ നടന്ന അഞ്ചാമത് ഗ്രാന്റ് അച്ചീവേഴ്സ് കോണ്‍ഫറൻസിലാണ് സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ശാന്തി ഉമകണ്ടം വൈസ് പ്രസിഡന്റ്, ക്രസീല ജൈസൻ ഡയറക്ടർ സൗത്ത് ഏഷ്യൻ ഓപ്പറേഷൻസ്, തോമസ് ആക്സ്ലി ഉപദേശക സമിതി ചെയർമാൻ, മാറ്റ് ബർണസ്, ഡോ. സാജൻ കുര്യൻ, ആമി സെജൻ, ഡോ. സിന്ധ്യ ഐസക്, ഡോ. ബ്രൂസ് ഫെഗൂസണ്‍ നിർവ്വാഹക സമിതി അംഗങ്ങൾ എന്നിവരാണ് മറ്റു ഭാരവാഹികൾ.
വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപിച്ച് കൊണ്ട് സമാധാനപരമായ സഹവർത്തിത്വം ലക്ഷ്യം വെക്കുന്ന നോണ്‍ ഗവണ്മെന്റൽ ഓർഗനൈസേഷനാണ് പീസ് കൗണ്‍സിൽ.
ഖത്തറിലെ മാധ്യമ പ്രവർത്തകനും മീഡിയ പ്ലസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര സാമൂഹ്യ, സാംസ്കാരിക രംഗത്ത് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ്. മൈന്റ് എക്കോ വേവ്സിന്റെ ഗ്ലോബൽ ചെയർമാൻ, ആന്റി സ്മോക്കിംഗ് സൊസൈറ്റി ചീഫ് കോർഡിനേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ടിക്കുന്ന അദ്ദേഹം ഒരു ഗ്രന്ഥകാരനും കൂടിയാണ്.
അമേരിക്കയിലെ കിംഗ്സ് യൂണിവേഴ്സിറ്റിയുടെ ചാൻസിലറും ഗ്രന്ഥകാരനുമായ ഡോ. എസ് ശെൽവിൻ കുമാർ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസർ കൂടിയാണ്. ിൃശ2019മുൃശഹ15മാമിൗഹഹമ.ഷുഴ