ലണ്ടൻ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം അരക്കെട്ടുറപ്പിക്കുന്നതിന് വേണ്ടി ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് (യുകെ) കേരള ഘടകം ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പ്രസ്തുത പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ 14 ഞായറാഴ്ച നാലിനായിരുന്നു ലണ്ടൻ നോർത്ത് റീജിയന്റെ നേതൃത്വത്തിൽ സ്റ്റീവനേജിലെ നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ചേരുന്നത്.
രാഷ്ട്രീയ കൊലയാളികളാൽ നിഷ്ടൂരം കൊലചെയ്യപ്പെട്ട ശുഹൈബിന്റെയും ശരത്ലാലിന്റെയും കൃപേഷിന്റേയും ധീരസ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസിന് ഇന്ത്യൻ രാഷ്ട്രീയത്തിലുള്ള പ്രസക്തി, കോണ്‍ഗ്രസിന്റെ വിജയത്തിൽ ഐഒസിയുടെ പങ്ക് യുഡിഎഫിന്റെ വിജയത്തിനായി വോട്ടർമാരെ എങ്ങിനെ സ്വാധീനിക്കാം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ചർച്ചാ വിഷയമാകും.
ഐഒസി ജോയിന്റ് സെക്രട്ടറി ജോണി കല്ലടന്തയിൽന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ദേശീയ നേതാക്കളായ കമൽ ദലിവാൽ, ഗുർമിന്ദർ രന്തോവ,രാജേഷ് വി പാട്ടീൽ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് ഓവർസീസ് ഇന്ധ്യൻ കൾച്ചറൽ കോണ്‍ഗ്രസ്(യുകെ)മായി സഹകരിച്ചു നിർമിച്ച തെരഞ്ഞെടുപ്പ് ഷോട്ട് ഫിലിം പ്രസിഡന്റ് കമൽ ദാലിവാൽ റിലീസ് നിർവഹിക്കും. നാട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രകാശനം നിർവഹിക്കും. ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി കോണ്‍ഗ്രസ് അധികാരത്തിൽ എത്തേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടികാണിച്ചു റിലീസിനെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് രാജേഷ് വി പാട്ടേലാണ്.
കൂടുതൽ വിവരങ്ങൾക്ക്
ജോണി കല്ലിടന്തയിൽ: 07868 849273
അഡ്രസ്:
59 Canterbury Way
St. Nicholas Communtiy Cetnre
SG1 4LJ
റിപ്പോർട്ട്: സുജു ഡാനിയേൽ
ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് (യുകെ) കേരളഘടകം പ്രചാരണപ്രവർത്തനത്തിന് തുടക്കം കുറിച്ചു
12:35 AM Apr 16, 2019 | Deepika.com