ന്യൂജേഴ്സി: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരത്തിന് ഓശാന ഞായർ ആചരണത്തോടെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഈ വർഷത്തെ വിശുദ്ധ വാരാചരണത്തിനുതുടക്കമായി.
ഏപ്രിൽ 14 ഞായറാഴ്ച രാവിലെ 9.30 ന് വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂർവമായ വി. ബലിയോടെ ഓശാനയുടെ ശുശ്രൂഷകൾ ആരംഭിച്ചു. ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ മുഖ്യ കാർമ്മികനായി. ഫാ. ഫിലിപ്പ് വടക്കേക്കര സഹകാർമികത്വം വഹിച്ചു.
കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം എന്നിവയ്ക്കുശേഷം എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകൾ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓർമ്മ പുതുക്കി കുരുത്തോലകളും കൈയിലേന്തി ന്ധഓശാനാ, ഓശാനാ, ദാവീദാത്മജനോശാനാ’ എന്ന പ്രാർഥനാഗാനവും ആലപിച്ചുകൊണ്ട് ഇടവകാംഗങ്ങൾ ദേവാലയാങ്കണത്തിലൂടെ പ്രദക്ഷിണം നടത്തുകയും, തുടർന്നു ദേവാലയത്തിൽ തിരിച്ചെത്തി ഓശാനയുടെ തുടർ ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്തു.
ദിവ്യബലി മധ്യേ വിശുദ്ധ മത്തായിയുടെ സുവിശേഷം 21 അധ്യായത്തിലെ ഒന്ന് മുതൽ പതിനേഴുവരെയുള്ള തിരുവചനകളെ ഉദ്ധരിച്ചു വചന സന്ദേശം നൽകി. ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങൾ ഓശാന തിരുനാളിന്റെ ശുശ്രൂഷകൾ കൂടുതൽ ഭക്തിസാന്ദ്രമാക്കി.
വിശുദ്ധ വാരാചരണത്തിന്റെ പ്രധാനദിനമായ യേശുവിന്റെ അന്ത്യത്താഴത്തിന്റെ സ്മരണകളുണർത്തുന്ന പെസഹ തിരുക്കർമങ്ങൾ 18ന് വ്യാഴാഴ്ച വൈകീട്ട് 7.30ന് ആരംഭിക്കും. ദിവ്യബലി, കാൽകഴുകൽ ശുശ്രൂഷ, ദിവ്യ കാരുണ്യ ആരാധന എന്നിവയ്ക്കുശേഷം അപ്പംമുറിക്കൽ ശുശ്രൂഷയും നടത്തപ്പെടും.
കുരിശുമരണത്തിന്റെ സ്മരണകൾ പേറുന്ന ദുഃഖവെള്ളിയിലെ തിരുക്കർമങ്ങൾ 19ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കും. തിരുക്കർമങ്ങൾക്ക് ഇടവക വികാരി നേതൃത്വം നൽകും. ആഘോഷമായ കുരിശിന്റെ വഴിക്ക് കുട്ടികളും യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം എന്നിവയ്ക്കുശേഷം കൈയ്പു നീർ കുടിക്കൽ ശുശ്രൂഷയും നടക്കും.
20ന് ദുഃഖശനിയാഴ്ച രാവിലെ ഒൻപതിന് പുത്തൻ വെള്ളം വെഞ്ചരിക്കലും, പുത്തൻ ദീപം തെളിയിക്കൽ തുടർന്ന് ആഘോഷപൂർവമായ ദിവ്യബലിയും നടക്കും.
ഉയിർപ്പ് തിരുനാളിന്റെ ചടങ്ങുകൾ രാത്രി 7.30ന് ആരംഭിക്കും. തിരുനാളിനോടനുബന്ധിച്ചു സ്നേഹവിരുന്നും ഉണ്ടായിരിക്കും.
വിശുദ്ധ വാരാചരണത്തിൽ നടക്കുന്ന എല്ലാ പ്രാർഥനാ ശുശ്രൂഷകളിലും ഇടവകയിലെ മുഴുവൻ കുടുംബാംഗങ്ങളും പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിപ്പാൻ വികാരി അച്ചനും, ട്രസ്റ്റിമാരും എല്ലാ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
വിവരങ്ങൾക്ക്: ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) (7326903934), ടോണി മങ്ങൻ (ട്രസ്റ്റി) (347) 7218076, മനോജ് പാട്ടത്തിൽ (ട്രസ്റ്റി) (908)4002492.
വെബ്: www.stthomassyronj.org
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം