ഡാളസ്: ഡാളസിൽ നടന്നുപോകുന്നതിനിടെ യുവതിയെ കാണാതായി. ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് യുവതി നടന്നു പോകുന്നതിനിടയിൽ കാണാതാവുകയായിരുന്നുവെന്ന് പോലീസ്. വൈകിട്ട് 6.45ന് ഇരുപത്തിയെട്ടു വയസുള്ള ജാക്വിലൻ ആരിനെ അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു.
ഡാളസ് ഗാസ്റ്റൻ അവന്യു(ബെയ്ലർ ആശുപത്രിക്കു സമീപം) നോർത്ത് ലാറ്റിമർ എക്സ്പ്രസ് വെയിൽ നിന്നും ഇവർ അപ്രത്യക്ഷമാകുന്പോൾ കറുത്ത ജോഗിംഗ് സ്യൂട്ടും, കറുത്ത തൊപ്പിയും ധരിച്ചിരുന്നതായി പോലീസ് അറിയിച്ചു. 110 പൗണ്ട് തൂക്കവും കറുത്ത മുടിയും ബ്രൗണ്‍ കണ്ണുകളുമുള്ള ഇവരെ കുറിച്ചു എന്തെങ്കിലും വിവരം ലഭിച്ചാൽ 214 671 4268 എന്ന നന്പറിലോ 911 വിളിച്ചോ അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോടു അഭ്യർഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ