ന്യൂജേഴ്സി: അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോസ് ആൻഡ് റിസോർട്സിൽ 2020 ജൂലൈ 9 മുതൽ 11 വരെ നടക്കുന്ന ഫൊക്കാനയുടെ പത്തൊന്‍പതാമത് അന്താരാഷ്ട്ര കണ്‍വൻഷന്റെ നാഷണൽ കോർഡിനേറ്ററായി മുതിർന്ന നേതാവ് പോൾ കറുകപ്പള്ളിലിനേയും ഫിനാൻസ് കമ്മിറ്റി ചെയർമാനായി പ്രമുഖ വ്യവസായിയും മാധ്യമപ്രവർത്തകനുമായ ബാബു സ്റ്റീഫനെയും നിയമിച്ചു,
കഴിഞ്ഞ ദിവസം അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോസ് ആൻഡ് റിസോർട്ട്സിൽ നടന്ന ഫൊക്കാന 2020 കണ്‍വെൻഷന്റെ മുന്നോടിയായുള്ള പ്രതിനിധികളുടെ കൂടിയാലോചനക്കു ശേഷമാണു സെക്രട്ടറി ടോമി കോക്കാട് ഇരുവരുടെയും നിയമനങ്ങൾ പ്രഖ്യാപിച്ചത്. രണ്ടു കണ്‍വെൻഷനുകൾ വിജയിപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പോൾ കറുകപ്പള്ളിൽ നേതൃത്വം അറ്റ്ലാന്റിക് സിറ്റി കണ്വൻഷൻ വിജയിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിക്കാൻ കഴിയുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായർ പറഞ്ഞു. അമേരിക്കയിലെ വ്യവസായ മേഖലയിൽ മികച്ച വിജയം നേടിയ ബാബു സ്റ്റീഫനാണ് സാന്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഏറ്റവും യോഗ്യനെന്നും മാധവൻ നായർ പറഞ്ഞു.
1980ൽ അമേരിക്കയിലെത്തിയ പോൾ, ഫൊക്കാന രൂപീകരിച്ച 1983 മുതൽ നടന്ന എല്ലാ കണ്‍വൻഷനുകളിലും പങ്കെടുത്തിട്ടുണ്ട്. 2008 ലെ ഫിലഡൽഫിയ കണ്വെൻഷൻ 2010ലെ ആൽബെനി കണ്വെൻഷൻ എന്നിവ നടക്കുന്പോൾ ഫൊക്കാനയുടെ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഫൊക്കാനയുടെ ഫൗണ്ടേഷൻ ചെയർമാനായിരുന്ന അദ്ദേഹം ഈ വര്‍ഷം തിരുവനന്തപുരത്തു നടന്ന കേരള കണ്‍വെൻഷന്റെ മുഖ്യ രക്ഷാധികാരിയായിരുന്നു. ഭാര്യ: ലത
അമേരിക്കൻ മലയാളികളുടെ അഭിമാനവും സൗഹൃദവും രണ്ടുദശാബ്ദങ്ങളിലേറെയായി വൈറ്റ് ഹൗസിന്റെ അകത്തളങ്ങളിൽ വരെ എത്തിച്ച പ്രമുഖ മാധ്യമപ്രവർത്തകനും മാധ്യമസ്ഥാപനങ്ങളുടെ ഉടമയും വ്യവസായിയുമായ ഡോ. ബാബു സ്റ്റീഫൻ ജീവിതത്തിന്റെ സമസ്തമേഖലകളിലും മികവുറ്റ വിജയങ്ങൾ കൊയ്ത് അനേകർക്ക് മാതൃകയായ വ്യക്തിയാണ്. ഒരേ സമയം അമേരിക്കൻ രാഷ്ട്രീയത്തിലും മാതൃരാജ്യമായ ഭാരതത്തിലും സ്വദേശമായ കേരളത്തിലും സ്വാധീനം ചെലുത്താൻ ശക്തനായ ഡോ. ബാബു സ്റ്റീഫൻ അമേരിക്കൻ മലയാളികൾക്കും അമേരിക്കക്കാർക്കും ജ·നാടിനുംവേണ്ടി നിരവധി സേവനങ്ങൾ ചെയ്തിട്ടുണ്ട്. ഈകഴിഞ്ഞ മഹാപ്രളയത്തിൽ താരം കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ഫ്ളഡ് റിലീഫ് ഫണ്ടിൽ ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു.
ഡിസി ഹെൽത്ത്കെയർ ഇൻകോർപ്പറേഷന്റെ സിഇഒയും എസ്എം റിയലറ്റിയുടെ പ്രസിഡന്റുമായ ഡോ. ബാബു സ്റ്റീഫൻ ബിസിനസിൽ ഡോക്ടറേറ്റും എംബിഎയും കരസ്ഥമാക്കിയ വ്യക്തിയാണ്. ഇന്ത്യൻ കൾച്ചറൽ കോർഡിനേഷൻ കമ്മിറ്റി ഐസിസിയുടെ രണ്ടു വർഷം പ്രസിഡന്റായിരുന്ന അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രഷണൽ അഡ്വസറി ബോർഡിന്റെ വിശിഷ്ടാംഗമായിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻസ് ഇൻ അമേരിക്ക (എഫ്ഐഐ)യുടെ റീജണൽ വൈസ് പ്രസിഡന്റായും രണ്ടു വർഷം പ്രവർത്തിച്ചിട്ടുണ്ട്. അസോസിയേഷൻ ഓഫ് ഇന്ത്യൻസ് ഇൻ അമേരിക്ക (എഐഎ)യുടെ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം ഇൻഡോ അമേരിക്കൻ പ്രസ്ക്ലബിന്റെ നിലവിലുള്ള ചെയർമാൻ കൂടിയാണ്.
മലയാളത്തിലെ പ്രശസ്തമായ കൈരളീ ടെലിവിഷന്റെ സ്ഥാപക അംഗങ്ങളിലൊരാളായ ഡോ. ബാബു സ്റ്റീഫൻ വാഷിംഗ്ടണ്‍ ഡിസി മെട്രോപ്പോളിറ്റൻ മേഖലകളിലുള്ള ഇന്ത്യൻ സമൂഹത്തിനായി രണ്ടു ലോക്കൽ പ്രസിദ്ധീകരണങ്ങളും നടത്തുന്നുണ്ട്. എക്സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ ദിനപത്രങ്ങൾക്കു പുറമെ വാഷിംഗ്ടണ്‍ ഡിസിയിൽ നിന്നുള്ള ദർശൻ ടെലിവിഷന്റെ സ്ഥാപക പ്രൊഡ്യൂസർ കൂടിയാണ്. ബിൽക്ലിന്റണ്‍, ബറാക്ക് ഒബാമ ഉൾപ്പെടെ നാല് അമേരിക്കൻ പ്രസിഡന്റുമാരുമായി സൗഹൃദം സ്ഥാപിക്കാനും അവരുമായി അടുത്തിടപെടാനും ഭാഗ്യം ലഭിച്ച അപൂർവ്വം ഇന്ത്യക്കാരിൽ ഒരാളാണ് ഡോ. ബാബു സ്റ്റീഫൻ. ഭാര്യ: ഗ്രേസി സ്റ്റീഫൻ. ഏകമകൾ: സിന്ധു സ്റ്റീഫൻ. മരുമകൻ ജിമ്മി ജോർജ്.
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ