ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20 ശനിയാഴ്ച വൈകിട്ട് 6.30നു "കാൽവറി യാഗം' എന്ന നൃത്തസംഗീത ദൃശ്യാവിഷ്കാരം നടത്തപ്പെടുന്നു. യേശുവിന്റെ പീഡാനുഭവത്തെയും ക്രൂശുമരണത്തെയും ഉയർത്തെഴുനേൽപിനെയും അനുസ്മരിപ്പിക്കുന്ന ഹൃദയ സ്പർശിയായ നാടകപ്രദർശനമാണ് നടക്കുക. സെന്റ് പോൾസ് ഇടവകയിലെ കുറെ യുവ കലാകാരൻമാരുടെ വളരെ നാളത്തെ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ശ്രമ ഫലമായിട്ടാണ് ഈയൊരു ദൃശ്യാവിഷ്കാരം നടത്തുന്നത്.
ഏറ്റം പുതുമയേറിയതും, വർണപൊലിമ നിറഞ്ഞതുമായ ഈ പരിപാടിയിലേക്ക് ഡാളസിലെ ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്. ഡാളസിലെ വിവിധ ചർച്ചിലെ ഗായകസംഘങ്ങൾ യേശുക്രിസ്തുവിന്റെ ഉയർപ്പിന്റെ സന്ദേശം ഉൾകൊള്ളുന്ന ന്ധഈസ്റ്റർ സംഗീത സദസ്ന്ധ പ്രസ്തുത പരിപാടിയോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. റവ. മാത്യൂ ജോസഫ് ഈസ്റ്റർ സന്ദേശം നൽകി സദസിനെ അനുഗ്രഹിക്കും.
കൂടുതൽ വിവരങ്ങൾക്ക്: റവ. മാത്യു ജോസഫ് ഫോണ്: 469 964 7494
റിപ്പോർട്ട്: എബി മക്കപ്പുഴ