പൗരോഹിത്യത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന സീറോ മലബാർ ലിമെറിക്ക് ചർച്ച് ചാപ്ലയിൻ ഫാ. റോബിൻ തോമസിന് ഇടവകഅംഗങ്ങൾ ആശംസകളും പ്രാർഥനയും നേരുകയും, കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.
വിശുദ്ധ വാരാചരണത്തിന്റെ സമയക്രമം.
പെസഹാ വ്യാഴം : വൈകുന്നേരം മൂന്നിന്
ദുഃഖവെള്ളി : രാവിലെ പത്തിന്
ഈസ്റ്റർ : ശനിയാഴ്ച വൈകിട്ട് 9ന് (Mungret Church)
വിശുദ്ധ വാര തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു മിശിഹായുടെ പീഡാനുഭവത്തിന്റെ സ്മരണ ആചരിക്കുവാനും, ജീവിതത്തിൽ കുരിശിന്റെ വഴി സന്തോഷത്തോടെ ഏറ്റെടുക്കുവാൻ പ്രാപ്തരാകാനുമായി ഏവരെയും ക്ഷണിക്കുന്നതായി ഫാ.റോബിൻ തോമസ് അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്