+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോർജ് എബ്രഹാമും പോൾ പറമ്പിലും ഡോ. സാം പിത്രോഡയെ സന്ദർശിച്ചു

ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഷിക്കാഗോ ഓവർസീസ് കോൺഗ്രസ് സ്ഥാപക പ്രസിഡന്‍റും കിൻഫ്ര ഡയറക്ടറുമായ പോൾ പറമ്പിലും ഡൽഹിയിൽ ഇന്ത്യൻ ഓവർസിസ് കോൺഗ്രസ് ചെയർമാൻ ഡോ. സാം
ജോർജ് എബ്രഹാമും പോൾ പറമ്പിലും ഡോ. സാം പിത്രോഡയെ സന്ദർശിച്ചു
ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഷിക്കാഗോ ഓവർസീസ് കോൺഗ്രസ് സ്ഥാപക പ്രസിഡന്‍റും കിൻഫ്ര ഡയറക്ടറുമായ പോൾ പറമ്പിലും ഡൽഹിയിൽ ഇന്ത്യൻ ഓവർസിസ് കോൺഗ്രസ് ചെയർമാൻ ഡോ. സാം പി പിത്രോഡയെ സന്ദർശിച്ചു നടത്തി.

ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രവാസി അമേരിക്കൻ മലയാളികളുടെ പങ്കിനെ കുറിച്ചും കോൺഗ്രസ് യു‍ഡിഎഫ് സ്ഥാനാർഥികളുടെ വിജയ സാധ്യതയെ കുറിച്ചും ചർച്ച നടത്തി. ഡൽഹിയിൽ ഏപ്രിൽ 10ന് ഡോ. സാം പിത്രോഡയുടെ വസതിയിലായിരുന്നു കൂടികാഴ്ച.

നാലു മാസത്തിലധികമായി ഷിക്കാഗോയിൽ നിന്നും കേരളത്തിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിന് തൃശൂരിലെത്തിയ പോൾ പറമ്പി തൃശൂരിൽ മത്സരിക്കുന്ന ടി. എൻ. പ്രതാപന്‍റേയും ചാലക്കുടിയിൽ മത്സരിക്കുന്ന ബെന്നി ബഹനാന്‍റേയും വിജയ സാധ്യതകളെ കുറിച്ചും സാം പിത്രോഡക്ക് വിശദീകരണം നൽകി. അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർ നാട്ടിലുള്ള സ്നേഹിതരെ കുടുംബാംഗങ്ങളെ പരിചയക്കാരെ ഫോണിൽ ബന്ധപ്പെട്ടു യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ടു നൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ടെന്ന് ജോർജ് അബ്രഹാം അറിയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ വിലയിരുത്തി സാം പിത്രോഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഎസിൽ കോൺഗ്രസ് പ്രവർത്തകരുടെ ഐക്യവേദി സൃഷ്ടിക്കുവാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും അതിൽ സഹകരിച്ച എല്ലാ പ്രവർത്തകരോടും നന്ദി അറിയിക്കുന്നതായും പിത്രോഡ പറഞ്ഞു.

റിപ്പോർട്ട്:പി.പി. ചെറിയാൻ