സൗത്ത് ഫ്ളോറിഡ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ഈവർഷത്തെ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ കൂപ്പർ സിറ്റി ഹൈസ്കൂളിൽ വച്ചു നടത്തപ്പെട്ടു.
ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധമാർന്ന പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് ബാബു കല്ലിടുക്കിൽ നിർവഹിച്ചു. സെക്രട്ടറി ജോർജ് മാലിയിൽ ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. വിമൻസ് ഫോറം പ്രസിഡന്റ് ജയ്സാമോൾ രഞ്ജിത്ത്, യൂത്ത് പ്രസിഡന്റ് ആഞ്ചലിൻ ബെന്നി, കിഡ്സ് ക്ലബ് പ്രസിഡന്റ് ആഷ്നാ സജി എന്നിവർ വിവിധ കമ്മിറ്റികളെ സദസിന് പരിചയപ്പെടുത്തി.
മേയ് 5ന് കൂപ്പർ സിറ്റി ഹൈസ്കൂളിൽ നടക്കുന്ന ഫണ്ട് റൈസിംഗ് പ്രോഗ്രാം മനോജ് കെ. ജയൻ ഷോയുടെ കിക്ക്ഓഫ് മെഗാ സ്പോണ്സർ കാർലോസ് (സ്കൈ പ്രോപ്പർട്ടി ക്ലയിംസ്), ടിക്കറ്റ് വിൽപനയുടെ ഉദ്ഘടനം ജോർജ് ജോസഫും (മാസ് മ്യൂച്വൽ ട്രൈസ്റ്റേറ്റ്) നിർവഹിച്ചു.
കിക്ക് ഓഫിനു വൈസ് പ്രസിഡന്റ് ഷാജൻ കറുപ്പുമഠം നേതൃത്വം നൽകി. റോഷ്നി ബിനോയ്, മോൾ മാത്യു എന്നിവർ എംസിമാരായി പ്രവർത്തിച്ചു. സതീഷ് കുറുപ്പ്, സനീഷ് മാത്യു, അരിൻ ജോർജ്, ബിജു ജോണ്, മാത്യു വെന്പാല, പീറ്റു സെബാസ്റ്റ്യൻ, പുഷ്പമ്മ മാത്യു, ഷിബു ജോസഫ്, സണ്ണി ആന്റണി, ജോജി ജോണ് സാം പാറത്തുണ്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്ലേബാക്ക് സിംഗർ രമേഷ് ബാബുവും സിനി ഡാനിയേലും നയിച്ച ഗാനമേള ചടങ്ങിനു കൊഴുപ്പേകി. ട്രഷറർ മത്തായി മാത്യു നന്ദിയും രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം