കുവൈത്ത്: കുവൈത്ത് സെൻറ് സ്റ്റീഫൻസ് ഇടവകയിൽ 2019-20 വർഷത്തിലെ മാനേജിംഗ് കമ്മിറ്റി അധികാരമേറ്റെടുത്തു. റവ. ഫാദർ ജോണ് ജേക്കബ് പ്രസിഡന്റായ കമ്മിറ്റിയിൽ ട്രസ്റ്റിയായി സന്തോഷ് മാത്യുവിനെയും സെക്രട്ടറിയായി ജോർജ് പാപ്പച്ചനേയും തെരഞ്ഞെടുത്തു.
ഈ വർഷത്തെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ജോണ് ജേക്കബും ഫാ. ജോഷി ജേക്കബും നേതൃത്വം നൽകുന്നു.
കഷ്ടാനുഭവ ആഴ്ചയിലെ പ്രത്യേക ധ്യാനം നയിക്കുന്ന ജോഷി അച്ചൻ നാഗപ്പൂർ സെൻറ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ അധ്യാപകനും പ്രഗത്ഭ വാഗ്മിയുമാണ്.
ഇടവകയിലെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾ
ഓശാന സർവീസ് അബ്ബാസിയ സെൻറ് സ്റ്റീഫൻസ് പള്ളിയിലും റിഗായ് സ്കൂൾ ഓഡിറ്റോറിയത്തിലും വെച്ച് ശനിയാഴ്ച വൈകിട്ട് 6 30 മുതൽ നടത്തപ്പെടുന്നു.
കഷ്ടാനുഭവ ആഴ്ചയിലെ പ്രത്യേക ധ്യാനം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ അബാസിയ സെൻറ് സ്റ്റീഫൻസ് പള്ളിയിൽ നടത്തപെടുന്നു. ബുധൻ വൈകീട്ട് 6.30ന് പെസഹായുടെ വി. കുർബാനയും ശനിയാഴ്ച രാവിലെ 7.30ന് ദുഃഖശനിയാഴ്ചയുടെ വിശുദ്ധ കുർബാനയും ശനിയാഴ്ച വൈകിട്ട് ആറിന് ഈസ്റ്ററിന്റെ ശുശ്രൂഷയും അബാസിയ സെൻറ് സ്റ്റീഫൻസ് പള്ളിയിൽ നടത്തപ്പെടുന്നു. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ രാവിലെ 8 മുതൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖെയ്ത്താനിൽ വച്ചും നടത്തപ്പെടുമെന്ന്് ഇടവക ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ