കുവൈത്ത്: സൃഷ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നൃത്താധ്യാപികയും കോറിയാഗ്രാഫറുമായ വിനിതാ പ്രതീഷിന്റെ കാർമ്മികത്വത്തിലുളള ഭരതനാട്യം " അടവുകൾ' ഹൃദിസ്ഥമാക്കാനായുളള ഒരു എളിയ സംരഭമാണ് "സന്പൂർണം '.
തികച്ചും സൗജന്യമായി യാതൊരു പ്രതിഫലവുമില്ലാതെ നൃത്തകലയോടുളള അഭിനിവേശം ഒന്നുകൊണ്ട് മാത്രമാണ് ഈ ഒരു സംരഭത്തിന് മുന്നിട്ടിറങ്ങിയത്. സൃഷ്ടി സ്കൂൾ ഓഫ് ഡാൻസിലെ സ്വന്തംശിഷ്യരായ കാവ്യ വൈദ്യനാഥൻ, ധീര രാകേഷ്, അഞ്ജലി നായർ, അനന്തിക ദിലിപ് തുടങ്ങിയവരെക്കൂടി പങ്കാളികളാക്കികൊണ്ടാണ് "സന്പൂർണം ' ഒരുക്കിയിരിക്കുന്നത്.
മികച്ച വീഡിയോഗ്രാഫിയിലൂടെയും ശബ്ദവിന്യാസത്തിലൂടെയും ഭരതനാട്യം ’’ അടവുകൾ ’’ നിങ്ങളുടെ വിരൽ തുന്പിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തുന്നു. വാക്കുകൾക്കും വാചകങ്ങൾക്കും അക്ഷരങ്ങൾ എത്രമാത്രം പ്രാധാന്യമുളളതാണോ അത്രത്തോളം പ്രാധാന്യമുണ്ട് നൃത്തരൂപങ്ങളിൽ അടവുകൾക്ക്. എഴുപതോളം അടവുകൾ ഹൃദിസ്ഥമാക്കുന്നതോടെ കോറിയോഗ്രാഫിയുടെ ബ്രഹത്തായ ലോകം നമുക്ക് മുന്നിൽ തുറന്ന് തരുന്നു. മനസും ശരീരവും നിർമ്മലവും ദീപ്തവുമായ ഒരു അവസ്ഥയിലെത്തുന്നു.
ജീവിത സാഹചര്യങ്ങളാൽ നൃത്ത പഠനം പാതിവഴിയിൽ നിന്നുപോയവർക്ക് പുനരാലോചനക്ക് പ്രചോദനമാകും ’’സന്പൂർണം’’ എന്നതിൽ തർക്കമില്ല. ഒരു ഗുരുവിന്റെ കീഴിൽ തന്നെയാണ് നൃത്ത കലകൾ നിർബന്ധമായും അഭ്യസിക്കേണ്ടത്. എങ്കിൽ തന്നെയും ഒരു വഴികാട്ടിയായി നിങ്ങളെ സഹായിക്കുവാൻ ഉതകും വിധത്തിൽ "സന്പൂർണം ' ഒരുക്കിയിരിക്കുന്നു. നിരന്തരമായി പഠിക്കുന്നതോടൊപ്പം പകർന്നുകൊടുക്കുന്നത് കൂടിയാണ് "കല ' എന്ന ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് "സന്പൂർണം ’ സമർപ്പിക്കുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ