കുവൈത്ത്: അധ്വാനിക്കുന്ന കർഷകവിഭാഗത്തിന്റെ പ്രതിനിധിയായ കെ.എം. മാണിക്ക് കെഎംസിസിയുടെ ആദരാഞ്ജലി നേർന്നു. തൊഴിലാളിവർഗ സർവാധിപത്യത്തിലല്ല, അധ്വാനവർഗ മേധാവിത്വത്തിലാണ് ലോകത്തിന്റെ ഭാവിയെന്നു പ്രവചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മാഹനായ കെ.എം. മാണി സാറിന്റെ വിയോഗത്തിൽ കെഎംസിസിയുടെ അടിയന്തര അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ കഐംസിസി സീനിയർ നേതാക്കളായ സുനിൽ പി. ആന്റണി, സോജൻ തട്ടാമറ്റം, ഫിറോസ് ജെ. മാത്യു, ബിനു ജോസഫ്, സജീർ കുമാർ, റോയ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ