ന്യൂഡൽഹി : ഡൽഹി മലയാളി അസോസിയേഷന്റെ ഡിഎംഎ ദിനാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പങ്കെടുക്കും. ഏപ്രിൽ 14 ഞായറാഴ്ച വൈകുന്നേരം 4.30ന് റാഫി മാർഗിലെ മാവാലങ്കാർ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ അരങ്ങേറുക.
ഡിഎംഎ ദിനാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകയായ ബീനാ ബാബുറാമിന് ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരവും ഡൽഹി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് കെ.പി.കെ. കുട്ടിക്ക് ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരവും സമ്മാനിക്കും. കാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. തദവസരത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് സലിൽ ശിവദാസ് മെമ്മോറിയൽ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ നൽകും. തുടർന്ന് സമൂഹത്തിൽ ഉയർന്ന സ്ഥാനമാനങ്ങൾ നേടിയ വിശിഷ്ട വ്യക്തികളെ അനുമോദിക്കും. ജനുവരിയിൽ നടന്ന കലോത്സവത്തിലെ കലാതിലകം, കലാപ്രതിഭ, ഡി.എം.എ. ടാലന്റ് അവാർഡ് എന്നിവ കരസ്ഥമാക്കിയവക്ക് ഫലകങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും അഭ്യുദയകാംക്ഷികളും ഡിഎംഎ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങിൽ ഡിഎംഎയുടെ സർഗ പ്രതിഭകളണിയിച്ചൊരുക്കുന്ന നൃത്ത സംഗീത സായാഹ്നം വർണ വിസ്മയ സന്ധ്യ അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഡിഎംഎ ഓഫിസുമായോ (26195511) അഡീഷണൽ ജനറൽ സെക്രെട്ടറിയും പ്രോഗ്രാം കണ്‍വീനറുമായ കെ.പി. ഹരീന്ദ്രൻ ആചാരിയുമായോ (9999369658) ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി