ന്യൂഡൽഹി: ആർകെ പുരം അയ്യപ്പാ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മൂന്നു മലയാളി സ്ത്രീകളുടെ സ്വർണമാല ബൈക്കിലെത്തിയ സംഘം കവർന്നു. മുനിആർകെയിൽ താമസിക്കുന്ന ശ്യാമള അശോക് ബസിൽ ക്ഷേത്രത്തിലേക്കു വരികയായിരുന്നു. ബസ് ആർകെ പുരം സെക്ടർ ഒന്നിൽ ട്രാഫിക് ലൈറ്റിൽ നിർത്തിയിട്ടപ്പോൾ സൈഡ് സീറ്റിലിരുന്ന ശ്യാമളയുടെ മാല ബൈക്കിലെത്തിയ സംഘം മാല പറിച്ചെടുത്തു രക്ഷപ്പെടുകയായിരുന്നു.
കഠവാരിയ സാരായിലെ അംബികയുടെയും മറ്റൊരു സ്ത്രീയുടെയും മാല മോഷ്ടിക്കപ്പെട്ടു. കൂടാതെ തൊട്ടടുത്തുള്ള ആർകെ പുരം സെന്റ് തോമസ് ദേവാലയത്തിൽ മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർത്തു മോഷണം നടത്തി. ആർകെ പുരം സെക്ടർ 12 പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്