ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ പുതിയ കൈക്കാര·ാരായി റെജി നെല്ലിക്കുന്നത്തിനെയും സജി വർഗീസിനെയും തെരഞ്ഞെടുത്തു. ഇടവകയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും നോമിനേറ്റ് ചെയ്ത മൊത്തം 19 പ്രതിനിധികളിൽ നിന്നുമാണ് തെരഞ്ഞെടുത്തത്. രണ്ടു വർഷത്തേക്കാണ് കാലാവധി.
റെജി നെല്ലിക്കുന്നത്ത് ഇടവക രൂപീകൃതമായപ്പോൾ മുതൽ പാരിഷ് കൗണ്‍സിൽ അംഗം,
സെക്രട്ടറി, വൈസ് പ്രസിഡന്റ്, കൈക്കാരൻ എന്നിങ്ങനെ തുടർച്ചയായി ഭാരവാഹിയായിട്ടുള്ള വ്യക്തിയാണ്. സജി വർഗീസ് മുൻ പാരിഷ് കൗണ്‍സിൽ അംഗമാണ്.
സെക്രട്ടറിയായി കൊച്ചുത്രേസ്യ തോമാച്ചനെയും അക്കൗണ്ടന്റായി ജോഷി ജോസിനെയും തെരഞ്ഞെടുത്തു.