റോം: ചൈനയുടെ ആഗോള നിക്ഷേപ പരിപാടിയായ ന്യൂ സിൽക്ക് റോഡിൽ ഇറ്റലിയും ചേരുന്നു. ആദ്യമായാണ് ഒരു വികസിത രാജ്യം ഇതിൽ പങ്കാളിയാകുന്നത്. ഇറ്റലിയുടെ തീരുമാനം പാശ്ചാത്യരാജ്യങ്ങളിൽ ആശങ്ക പടർത്തിയിരിക്കുകയാണ്.
രണ്ടര ബില്യൻ യൂറോ മൂല്യമുള്ള 29 കരാറുകളാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇറ്റാലിയൻ സന്ദർശനത്തിൽ ഒപ്പുവച്ചത്. ചൈനയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പഴയ സിൽക്ക് റോഡിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഇതിന് ന്യൂ സിൽക്ക് റോഡ് എന്നു പേരിട്ടിരിക്കുന്നത്.
അതേസമയം, പാശ്ചാത്യ ലോകത്ത് ചൈനയുടെ സ്വാധീനം വർധിക്കുന്നതിൽ യൂറോപ്യൻ യൂണിയനും യുഎസും കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. ഇതിന് ഇറ്റലിയും കൂട്ടുനിൽക്കുന്നതാണ് അവരെ കൂടുതൽ പ്രശ്നത്തിലാക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ചൈനയുടെ ആഗോള നിക്ഷേപ പരിപാടിയിൽ ഇറ്റലിയും
11:55 PM Mar 26, 2019 | Deepika.com