ദുബായ്: സുവർണ ജൂബിലി വർഷത്തിൽ ക്നാനായ കാത്തോലിക് യൂത്ത് ലീഗ് (കെസിവൈൽ) ദുബായ് സംഘടിപ്പിച്ച പ്രവർത്തനവർഷ ഉദ്ഘാടനവും "മാറാനരുൾ 2019'എന്ന പ്രോഗ്രാമും വർണാഭമായി ആഘോഷിച്ചു. കെസിവൈൽ ദുബായ് പ്രസിഡന്റ് ജിക്കു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെസിവൈൽ കോട്ടയം അതിരൂപത പ്രസിഡൻറ് ബിബീഷ് ഓലിയ്ക്കമുറിയിൽ ഉദ്ഘാടനം ചെയ്തു.
കെസിസി മിഡിൽ ഈസ്റ്റ് ചെയർമാൻ സൈമണ് നെടുങ്ങാട്ട്, കെസിസി യുഎഇ സെക്രട്ടറി ബെന്നി ഒഴുങ്ങാലിൽ, ലൂക്കോസ് എരുമേലിക്കര, അബുദാബി കെസിവൈൽ ഭാരവാഹികളായ റ്റിജോ, മെൽബിൻ, നിയുക്ത ദുബായ് കെസിവൈൽ പ്രസിഡന്റ് സോണൽ ഫിലിപ്പ് ചേലമലയിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി ജിതിൻ മാന്പുഴക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെസിവൈൽ അതിരൂപത പ്രസിഡൻറ് ബിബീഷ് ജോസിനെ മൊമെന്റൊ നൽകി ദുബായ് കെസിവൈൽ ആദരിച്ചു.
2019-20 പ്രവർത്തനവർഷത്തെ കമ്മിറ്റിയിലേയ്ക്ക് പ്രസിഡന്റായി സോണൽ ഫിലിപ്പ് ചേലമലിനെയും സെക്രട്ടറിയായി ഷെബിൻ ബേബി ചേലമൂട്ടിലിനെയും, വൈസ് പ്രസിഡന്റായി അനീറ്റ ടോമി നെടുങ്ങാട്ട്, ജോ. സെക്രട്ടറിയായി അഖിൽ മാത്യു നന്ദികുന്നേൽ, ട്രഷറർ പിന്േറാ ജെയിംസ് വലിയപറന്പിൽ എന്നിവരെയും കൂടാതെ 15 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
ഈ വർഷത്തെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്ന് നിയുക്ത പ്രസിഡന്റ് സോണൽ ഫിലിപ്പ് അറിയിച്ചു. തുടർന്ന് നടന്ന സംവാദങ്ങളിലും, ഗെയിംസിലും ,ഗാനമേളയിലും, സ്നേഹവിരുന്നിലും നിരവധി യുവജനങ്ങൾ പങ്കെടുത്തു. ആഘോഷങ്ങളോടൊപ്പം തന്നെ പ്രളയ ദുരിതത്തിൽ വീടു നഷ്ടപ്പെട്ട മുൻ ദുബായ് കെസിവൈൽ അംഗവും കെസിസി അംഗവുമായ സുഹൃത്തിന് കെസിസി ദുബായ് മുൻകൈയെടുത്ത് നടപ്പിലാക്കിയ ഭവന പദ്ധതിയിൽ കെസിവൈൽ ദുബായ് ഒരു ലക്ഷം രൂപ സഹായം നൽകുകയും ചെയ്തു.
റിപ്പോർട്ട് : ജിതിൻ ചാക്കോ