കുവൈത്ത്: കാസർകോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീറിന് കാസർഗോഡ് ജില്ലാ അസോസിയേഷൻ കുവൈറ്റ് സ്വീകരണം സംഘടിപ്പിച്ചു.പ്രസിഡന്റ് സത്താർ കുന്നിൽ അധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സലാം കളനാട് അതിഥികളെ സ്വാഗതം ചെയ്തു.
കാസർകോഡിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിൽ സജീവസാന്നിധ്യമായ എം.സി. ഖമറുദ്ദീൻ, അഡ്വ. കരീം എന്നിവർ സംബന്ധിച്ചു. കാസർകോഡിന്േറതായ പ്രശ്നങ്ങളും വിഷയങ്ങളും അവതരിപ്പിച്ച കൂട്ടത്തിൽ പുതിയതായി പ്രവർത്തനമാരംഭിച്ച കണ്ണൂർ എയർപോർട്ടിൽ നിന്നും കാസർകോട്ടേക്ക് സൗകര്യപ്രദമായ രീതിയിൽ ബസ് സർവീസ് നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് യോഗം അഭ്യർഥിച്ചു.
ചീഫ് പേട്രണ്‍ സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ചെയർമാൻ എൻജിനീയർ അബൂബക്കർ വൈസ് ചെയർമാൻ മൊയ്തു ഇരിയ വർക്കിംഗ് പ്രസിഡന്റ് ഹമീദ് മധൂർ ഇബ്രാഹിം കുന്നിൽ എന്നിവർ സംസാരിച്ചു. മുഖ്യാതിഥികൾക്ക് അഡ്വൈസറി ബോർഡ് അംഗങ്ങളായ അനിൽ കള്ളർ കലീൽ, അടൂർ ഹസൻ സിഎച്ച് എന്നിവർ പൊന്നാടയണിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ